Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ഭാര്യയെ വിവാഹ മോചനം ചെയ്യണം; ചെക്കപ്പിനിടെ ഭര്‍ത്താവ് ചെയ്തത് ഞെട്ടിക്കും, സംഭവം ഇങ്ങനെ

അമരാവതി: ഭാര്യയെ ഇഷ്ടമല്ലെങ്കില്‍ നമ്മള്‍ എന്ത് ചെയ്യും. വിവാഹ മോചനം ചെയ്യും അല്ലേ. എന്നാല്‍ അതിന് ഒരു കാരണം വേണ്ടേ. ഭാര്യ ഏറ്റവും നല്ലവളും, എന്നാല്‍ വിവാഹ മോചനത്തിന് കാരണം കണ്ടെത്താതെ വരികയും ചെയ്താല്‍ എന്തുവരും. ഇതേ അവസ്ഥയില്‍ വന്നിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ഒരു യുവാവ്.

പക്ഷേ ഇയാള്‍ വിവാഹ മോചനത്തിനായി ചെയ്ത കാര്യങ്ങള്‍ പുറത്ത് പറയാന്‍ പോലും സാധിക്കില്ല. അത്രയ്ക്ക് മോശമായ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. എന്തായാലും പുറം ലോകം മുഴുവന്‍ ഇത് അറിഞ്ഞിരിക്കുകയാണ്. സംഭവം അറിഞ്ഞ അധികൃതരും ഡോക്ടര്‍മാരും വരെ ഇങ്ങനൊരു കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്..

1

ആന്ധപ്രദേശ് സ്വദേശിയായ യുവാവ് തന്റെ ഗര്‍ഭിണിയായ ഭാര്യയെ ഒഴിവാക്കാനായി കണ്ടെത്തിയ കാരണമാണ് ഞെട്ടിക്കുന്നത്. ഇവരുടെ ശരീരത്തില്‍ എച്ച്‌ഐവി ബാധിതന്റെ രക്തം കുത്തിവെച്ചിരിക്കുകയാണ്. ഇതിലൂടെ അവരെ വിവാഹ മോചനം ചെയ്യാനുള്ള കാരണം കണ്ടെത്താനാവുമെന്നാണ് ഭര്‍ത്താവ് കരുതിയത്. പോലീസും ഡോക്ടര്‍മാരും ഇക്കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണ്. ഒരു ഭര്‍ത്താവിന് ഇത്തരത്തിലൊക്കെ ചെയ്യാന്‍ പറ്റുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. ആന്ധ്രയിലെ താഡേപള്ളി സ്വദേശിയായ ചരണിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

2

ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവായ ചരണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വ്യാജ ഡോക്ടറുടെ സഹായത്തോടെ എച്ച്‌ഐവി ബാധയുള്ള രക്തം ഇവരുടെ ശരീരത്തില്‍ കുത്തിവെച്ചു എന്നാണ് യുവതി പറയുന്നത്. യുവതിയുടെ പരാതി കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് പോലീസ്. തന്നെ ഒഴിവാക്കാനായി പല ശ്രമങ്ങളും ചരണ്‍ നോക്കി നടക്കുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. നല്ലൊരു കാരണത്തിലൂടെ വിവാഹ മോചനം ചെയ്യാനായിരുന്നു അയാളുടെ പ്ലാന്‍.

3

ആര്‍ക്കും ഇതിലൂടെ സംശയം തോന്നാതിരിക്കാനാണ് ഈ പ്ലാനൊക്കെ നടത്തിയതെന്നാണ് ഭാര്യ പറയുന്നത്. ഒരു വ്യാജ ഡോക്ടറുടെ സേവനം തേടിയത് അതുകൊണ്ടാണ്. ഇയാള്‍ യഥാര്‍ത്ഥ ഡോക്ടറാണെന്ന വ്യാജേനയാണ് എത്തിയത്. ഗര്‍ഭകാലത്ത് മികച്ച ആരോഗ്യ കാത്തുസൂക്ഷിക്കാനാണ് ഈ കുത്തിവെപ്പ് എന്നാണ് യുവതിയോട് ഭര്‍ത്താവ് പറഞ്ഞിരുന്നത്. ഇവര്‍ ചരണിനെ വിശ്വസിച്ച് കുത്തിവെപ്പിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് താന്‍ മനസ്സിലാക്കിയ കാര്യം അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് യുവതി പറയുന്നു.

4

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

ഒരു ആശുപത്രിയില്‍ താന്‍ ചികിത്സയ്ക്ക് പോയിരുന്നതായും അവിടെ നിന്നാണ് താന്‍ ഞെട്ടിക്കുന്ന കാര്യം അറിഞ്ഞതെന്നും യുവതി പറഞ്ഞു. താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു. എത്ര ആലോച്ചിട്ടും ഇതെങ്ങനെ വന്നുവെന്ന് മനസ്സിലായില്ല. പിന്നീടാണ് ഇക്കാര്യങ്ങള്‍ താന്‍ മനസ്സിലാക്കിയതെന്നും ഇവര്‍ പറഞ്ഞു. ഭര്‍ത്താവ് ക്രൂരനായിരുന്നുവെന്നാണ് പരാതിയില്‍ യുവതി ആരോപിക്കുന്നത്. തന്നെ ഒരുപാട് ദ്രോഹിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

5

ഭക്ഷണത്തിന് വകയില്ല, മഹാഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതാണ്; ദമ്പതിമാര്‍ക്ക് അടിച്ചത് കോടികളുടെ ലോട്ടറി

ഭര്‍ത്താവായ ചരണ്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഒരുപാട് പീഡിപ്പിച്ചിരുന്നതായി യുവതി പറയുന്നു. ആണ്‍കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ അദ്ദേഹം ഒരുപാട് കുറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു. ഈ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്. അതിന്റെ പേരിലായിരുന്നു ചരണ്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. അതേസമയം ചരണിനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ ഇരയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം നടത്തുമെന്നും പോലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+