ബാഹുബലി താരം പ്രഭാസിന്റെ അമ്മാവന് കൃഷ്ണം രാജു അന്തരിച്ചു
ഹൈദരാബാദ്: തെലുങ്കിലെ പ്രമുഖ നടന് യു കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ടോളിവുഡില്‍ റെബല്‍ സ്റ്റാര്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബാഹുബലി താരം പ്രഭാസിന്റെ അമ്മാവന് കൂടിയാണ് കൃഷ്ണം രാജു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു.
പ്രഭാസിന്റെ തന്നെ രാധേ ശ്യാമിലാണ് അവസാനമായി കൃഷ്ണം രാജു വേഷമിട്ടത്. ആത്മീയ ഗുരുവായിട്ടായിരുന്നു അഭിനയിച്ചത്. 1966ല്‍ തെലുങ്ക് സിനിമയില്‍ സജീവമായിരുന്നു കൃഷ്ണം രാജു. കുറച്ച് കാലം മാധ്യമപ്രവര്‍ത്തനമായിരുന്നു തൊഴില്‍. അതിന് ശേഷമാണ് സിനിമാ മേഖലയിലേക്ക് എത്തിയത്.

തുടക്കത്തില്‍ വില്ലന്‍ റോളുകളിലൂടെയാണ് കൃഷ്ണം രാജു ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായക വേഷത്തിലേക്ക് മാറുകയായിരുന്നു. ഭക്ത കണ്ണപ്പ, കടക്ടല രുദ്രയ്യ എന്നിവയാണ് രാജുവിന്റെ പ്രമുഖ ചിത്രങ്ങള്‍. ബിജെപിയുടെ മുന്‍ എംപിയായിരുന്നു അദ്ദേഹം. എബി വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയുമായിരുന്നു. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമാണ് രാജുവിനുള്ളത്.
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കൃഷ്ണം രാജുവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. തെലുങ്ക് നടനെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഒരുപാട് സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെന്നും കെസിആര്‍ പറഞ്ഞു.
റെബല്‍ സ്റ്റാര്‍ എന്ന പേര് 50 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. അത്രയ്ക്കും മികച്ച അഭിനയ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, ഇത് തെലുങ്ക് സിനിമയുടെ നഷ്ടമാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
മാളവിക രണ്ടും കല്പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
കെടിആറും കൃഷ്ണം രാജുവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കൃഷ്ണം രാജുവിന്റെ വിയോഗ വാര്‍ത്ത വേദനിപ്പിക്കുന്നു. തെലുങ്ക് സിനിമയിലെ എക്കാലത്തെയും പോപ്പുലര്‍ താരമായിരുന്നു അദ്ദേഹം. പ്രഭാസിനും മറ്റ് കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും കെടിആര്‍ കുറിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications