തെലങ്കാനയില്‍ കളി മാറുന്നു, രാഹുലിന്റെ വിശ്വസ്തനെ നിയമിച്ച് സോണിയ, സീനിയേഴ്‌സിനെ കൈവിട്ടില്ല
ഹൈദരാബാദ്: തെലങ്കാനയില്‍ അടിമുടി പൊളിച്ചെഴുതി കോണ്‍ഗ്രസ്. ടിആര്‍എസ്സിന്റെയും ബിജെപിയുടെയും ഭീഷണി നേരിടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. പുതിയ രാഷ്ട്രീയ കാര്യ കമ്മിറ്റി രൂപം നല്‍കിയിരിക്കുകയാണ് സോണിയാ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ട് ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. രാഹുല്‍ ഗാന്ധിയുടെ വിസ്വസ്തനാണ് രാഷ്ട്രീയ കാര്യ സമിതിയുടെ അധ്യക്ഷന്‍. മാണിക്കം ടാഗോറാണ് ആ നേതാവ്. രാഹുലിന്റെ വിശ്വസ്തനും ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ പലതിനെയും പിന്തുണയ്ക്കുന്നതും മാണിക്കം ടാഗോറാണ്.

തമിഴ്‌നാട്ടിലെ വിരുധുനഗറില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് മാണിക്കം ടാഗോര്‍. ദേശീയ തലത്തില്‍ സുപ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. നിലവില്‍ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ടാഗോര്‍. ഏറ്റവും ശക്തമായ പ്രതിപക്ഷത്ത് നിന്ന് അധികാരം പിടിക്കുന്ന തരത്തിലേക്ക് മാറാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം വലിയ പ്രാധാന്യം ഈ നീക്കത്തിന് പിന്നിലുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമിതികളിലും രാഹുല്‍ പിടിമുറുക്കുന്നു എന്ന് വ്യക്തമാണ്. നിലവില്‍ തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയെ നിയമിച്ചതില്‍ രാഹുലിന്റെ ഇടപെടലുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ പുതിയ അധ്യക്ഷന്‍ അടക്കം ടീം രാഹുലില്‍ നിന്നായിരിക്കും. കര്‍ണാടകത്തില്‍ ഡികെ ശിവകുമാറായിരുന്നു ആ പരീക്ഷണം. ഇത് വലിയ വിജയമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വീണ്ടും പരീക്ഷണങ്ങളാണ് നീക്കം. രാഹുല്‍ അധ്യക്ഷനായി വരുന്നതിന് മുമ്പ് സ്വാധീനമുള്ള ,സംസ്ഥാന സമിതകളില്‍ ഇത്തരം നിയമനങ്ങള്‍ ഉണ്ടാവും. മുതിര്‍ന്ന നേതാക്കളെയും രാഷ്ട്രീയകാര്യ സമിതിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മുതിര്‍ന്ന തോവും മുന്‍ മന്ത്രിയുമായിരുന്ന മുഹമ്മ സാബിറാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും പട്ടികയിലുണ്ട്. മുതിര്‍ന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമര്‍ക്ക, ഹനമുമന്ത റാവു. പൊന്നല ലക്ഷ്മയ്യ, ജാന റെഡ്ഡി, ഉത്തം കുമാര്‍ റെഡ്ഡി, ജീവന്‍ റെഡ്ഡി, രേണുക ചൗധരി, ബല്‍റാം നായിക്, കോമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ശ്രീധര്‍ ബാബു, പൊഡ്ഡം വീരയ്യ, അനസൂയ, കോമതിറെഡ്ഡി രാജ്‌ഗോപല്‍ റെഡ്ഡി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
രേവന്ത് റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി നിയമിച്ച ശേഷം സീനിയര്‍ നേതാക്കളെ രാഹുല്‍ ഒതുക്കുന്നു എന്ന പരാതി ശക്തമായിരുന്നു. ഇത് പരിഹരിക്കാന്‍ സീനിയര്‍ നേതാക്കളെ ഉള്‍പ്പെടുത്തുകയായിരുന്നു. ടിഡിപിയില്‍ നിന്ന് പാര്‍ട്ടിയിലെത്തി മൂന്ന് വര്‍ഷത്തിനുള്ളിലായിരുന്നു രേവന്തിന്റെ അധ്യക്ഷ നിയമം. 2018ല്‍ കോഡങ്കലില്‍ നിന്ന് മത്സരിച്ചെങ്കിലും രേവനന്ത് തോറ്റിരുന്നു. എന്നാല്‍ മാല്‍ക്കജ് ഗിരി മണ്ഡലത്തില്‍ നിന്ന് അടുത്ത് വര്‍ഷം ലോക്‌സഭയിലെത്തിയാണ് രേവന്ത് കരുത്തറിയിച്ചത്. രേവന്തിന്റെ നിയമനത്തെ നേരത്തെ സീനിയര്‍ നേതാക്കള്‍ നിശിതമായി എതിര്‍ത്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇടപെടലും പുതിയ സമിതിയുടെ പിന്നിലുണ്ട്.
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
കെ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ്സിനെതിരെ അതിശക്തമായ പ്രചാരണമാണ് രേവന്ത് നടത്തുന്നത്. രാഹുലിന്റെ നിയമനം ശരിയാണെന്ന് വളരെ പെട്ടെന്ന് തന്നെ വ്യക്താവുകയായിരുന്നു. ഈ മാസം പതിനേഴിന് ദളിത് വോട്ടുബാങ്ക് ലക്ഷ്യമിട്ട് ദളിത്-ഗിരിജന്‍ ദണ്ഡോര സംഘടിപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ്. ഗജവേല്‍ മണ്ഡലത്തില്‍ നിന്നാണ് ഈ നീക്കം തുടങ്ങുന്നത്. കെസിആറിന്റെ മണ്ഡലം കൂടിയാണിത്. നേരത്തെ അഴിമതിയില്‍ മുങ്ങി കുളിച്ച കെസിആറിന്റെ ഭരണത്തിന് ജനപ്രീതി നന്നായി കുറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ടിആര്‍എസ് തിരിച്ചടി നേരിട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തെലങ്കാനയിലെ പുതിയ നേതൃത്വത്തെ രാഹുല്‍ ഗാന്ധി നേരിട്ട് കണ്ടിരുന്നു. അതില്‍ നിന്ന് തന്നെ മാണിക്കം ടാഗോറിന് പുതിയ റോളുണ്ടാവുമെന്ന സൂചനയുണ്ടായിരുന്നു. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരും രേവന്ത് റെഡ്ഡിക്കൊപ്പം രാഹുലിനെ കണ്ടവരിലുണ്ടായിരുന്നു. നേരത്തെ രേവന്ത് റെഡ്ഡിയെ നിയമിച്ചത് അടക്കമുള്ള കാര്യങ്ങള്‍ രാഹുലിന്റേതായിരുന്നു. തെലങ്കാനയില്‍ നേരത്തെ തന്നെ ഉറച്ച വോട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത് തുടര്‍ച്ചയായി നഷ്ടപ്പെടുന്നു എന്നതാണ് പരാതി. പരമാവധി എല്ലാ വിഭാഗത്തിലും വിശ്വാസ്യത കൊണ്ടുവരികയാണ് ഏറ്റവും നല്ല വഴിയെന്ന് കോണ്‍ഗ്രസ് കരുതുന്നു.












Click it and Unblock the Notifications