ഇടുക്കിയില്‍ 41 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇനി ചികില്‍സയില്‍ 341 പേര്‍
ഇടുക്കി: ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 6 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 341 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:
1. കാമാക്ഷി സ്വദേശി (44)
2. കാഞ്ചിയാര്‍ സ്വദേശി (24)
3, 4. കരിങ്കുന്നം സ്വദേശികളായ ദമ്പതികള്‍ (62, 54)
5, 6. കട്ടപ്പന സ്വദേശികള്‍ (59, 52)
7. പാമ്പാടുംപാറ മുണ്ടിയെരുമ സ്വദേശി (60)
8. പെരുവന്താനം സ്വദേശി (63)
9. വണ്ടിപ്പെരിയാര്‍ സ്വദേശി (37)
10. വണ്ണപ്പുറം സ്വദേശി (42)
11. കരിമ്പന്‍ ബിഷപ്പ് ഹൗസിലെ വൈദികന്‍ (26)
12. വേറെ ജില്ലയിലുള്ള വ്യക്തി
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
1, 2, 3. അടിമാലി പഴമ്പിള്ളിച്ചാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ ( പുരുഷന്‍ 34, 65. സ്ത്രീ 28).
4. കട്ടപ്പന വെള്ളയാംകുടി സ്വദേശി (30)
5. തൊടുപുഴ അരീക്കുഴ സ്വദേശി (30)
6. തൊടുപുഴ സ്വദേശി (63)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. തൊടുപുഴ സ്വദേശി (46)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. ചക്കുപള്ളം സ്വദേശി (69)
2. ഏലപ്പാറ സ്വദേശി (55)
3. കാന്തല്ലൂര്‍ സ്വദേശിനി (55)
4. കരിമണ്ണൂര്‍ സ്വദേശി (20)
5. തൂക്കുപാലം സ്വദേശി (19)
6. നെടുങ്കണ്ടം സ്വദേശിനി (55)
7. ചിത്തിരപുരം സ്വദേശിനി (39)
8. വട്ടവട സ്വദേശി (30)
ഇന്ന് രോഗമുക്തരായവരുടെ സ്ഥലവും എണ്ണവും:
1. കാഞ്ചിയാര്‍ - 1
2. മേപ്പാറ - 2
3. പുറ്റടി - 1
4. വണ്ടന്‍മേട് - 1
5. പശുപ്പാറ - 1
6. കുമളി- 3
7. കട്ടപ്പന കുന്തളംപാറ - 3
8. പീരുമേട് - 1
9. വെള്ളാരംകുന്ന് - 1
10. കുടയത്തൂര്‍ - 1
11. കട്ടപ്പന - 6
12. ഉപ്പുതറ-2
13. വണ്ടിപ്പെരിയാര്‍ -5
14. കടമാക്കുഴി- 1
15. നെടുങ്കണ്ടം - 1
16. ഉടുമ്പന്‍ചോല - 9
17. ഇടുക്കി - 1
18. കല്ലാര്‍വാലി - 1