കുമിളിയിൽ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
കുമളി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മൂലമറ്റം ചേറാടി ആശ്രമംകരയില്‍ കീരിയാനിക്കല്‍ അജേഷ് കെ കുമാര്‍ ആണ് അറസ്റ്റിലായത്. പതിനേഴ് വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ കഴിഞ്ഞ ഏതാനും മാസങ്ങളായി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് അജേഷിന്റെ പേരില്‍ കുമളി പോലീസ് കേസെടുത്തിട്ടുള്ളത്. യുവാവിന്റെ സഹോദരിയുടെ സുഹൃത്തായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് പീഡനം നടന്നതായാണ് പരാതി.
പഠനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈനും ശിശുക്ഷേമ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. യുവാവിന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞു വന്നിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പ്രായം പരിശോധിച്ചതിലൂടെയാണ് പതിനേഴ് വയസാണ് കുട്ടിക്കുള്ളതെന്ന് വ്യകതമാകുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ആചാര പ്രകാരം പതിനെട്ട് വയസ് പൂത്തിയാകുന്നതിന് മുമ്പ് ഇത്തരത്തില്‍ വിവാഹം നടക്കുന്നത് പതിവാണെന്ന് പറഞ്ഞ് ആദിവാസികളും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications