ഉച്ചരിക്കാൻ കഴിയാത്തവൾ ഇന്ന് ഒരു നാടിന് മാതൃക! എഴുതിവയെല്ലാം ശരിയായി;അനുപ്രിയ ഒന്നാം റാങ്കുകാരി
ഇടുക്കി: ഭിന്നശേഷി വിദ്യാർഥിനിയായ അനുപ്രിയ എം ജി സർവകലാശാല പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയിച്ചിരിക്കുന്നു. ഒരു നാട് മുഴുവൻ ആഘോഷിക്കുന്ന സന്തോഷമായി ഇപ്പോൾ മാറിയിരിക്കുകയാണ് അനുപ്രിയയുടെ ഈ വിജയം. ബി എ ഹിസ്റ്ററി വിദ്യാർഥിനിയായ അനുപ്രിയ 95. 2%. മാർക്ക് നേടിയാണ് വിജയിച്ചത്. ചേലച്ചുവട് പുലിക്കാട്ടിൽ സിബി ഷൈനി എന്നീ ദമ്പതികളുടെ മകളാണ് അനുപ്രിയ.
ജനിച്ചതിനു ശേഷം, രണ്ടര വയസ്സ് മുതൽ അനുപ്രിയയുടെ കേൾവിക്കുറവ് കുടുംബം തിരിച്ചറിഞ്ഞത്. ശരിക്കും പറഞ്ഞാൽ സ്വന്തം അമ്മയുടെ ചുണ്ടനക്കം മനസ്സിലാക്കിയാണ് അനുപ്രിയ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങിയത്.

കുട്ടിക്കാലം മുതൽ പഠനത്തിൽ ഏറെ മികവ് പുലർത്തുന്ന കുട്ടിയാണ് അനുപ്രിയ. പത്താം ക്ലാസിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ 98 ശതമാനം മാർക്ക് നേടി അനുപ്രിയ വിജയിച്ചിരുന്നു. പ്ലസ് ടുവിലും ഈ വിദ്യാർത്ഥിന് ഒട്ടും പിന്നോട്ട് പോയില്ല. 90 ശതമാനം മാർക്കും നേടി അന്നും വിജയം നേടി. മുരിക്കാശേരി പാവനാത്മാ കോളജിലാണ് അനുപ്രിയ പഠിക്കുന്നത്.
അതേസമയം, കേൾവിക്കുറവ് അറിഞ്ഞപ്പോൾ തന്നെ തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ നിർദേശ പ്രകാരം മൂവാറ്റുപുഴയിൽ സിസ്റ്റർ ഹെലന്റെ കീഴിൽ സ്പീച്ച് തെറപ്പി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ആയുർവേദ ചികിത്സയും നടത്തി.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
വേറിട്ട കഴിവുകളും അനുപ്രിയയ്ക്ക് സ്വന്തമാണ്. ഒരു നല്ല ചിത്രകാരിയാണ് അനുപ്രിയ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊളാഷിൽ ബി ഗ്രേഡും എംജി കലോത്സവത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. അഭിൻ, ലിയ എന്നിവർ സഹോദരങ്ങളാണ്.












Click it and Unblock the Notifications