ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ ടൗണില്‍ തിരക്ക് കുറയ്ക്കാന്‍ നടപടി; ഫ്‌ലൈ ഓവര്‍ ആലോചനയില്‍ എന്ന് മന്ത്രി എംഎം മണി

Google Oneindia Malayalam News

ഇടുക്കി: മൂന്നാര്‍ ടൗണില്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിക്കുന്ന കാര്യം ആലോചനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. പഴയ മൂന്നാര്‍ വര്‍ക് ഷോപ്പ് ക്ലബ്ബ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനവും ജില്ലയും മുന്നേറ്റത്തിന്റെ പാതയിലാണ്. മൂന്നാര്‍ ടൗണില്‍ ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ടൗണിലെ തിരക്ക് കുറക്കാന്‍ സാധിക്കും. ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ചാല്‍ ആവശ്യമുള്ളവര്‍ക്ക് മാത്രം മൂന്നാര്‍ ടൗണില്‍ ഇറങ്ങിയാല്‍ മതിയാകും ശേഷിക്കുന്നവര്‍ക്ക് തിരക്കില്‍പ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്ന് പോകാനാകുമെന്നും മന്ത്രി പറഞ്ഞു.

m

2018 ലെ പ്രളയത്തിലാണ് പഴയ മൂന്നാര്‍ ടൗണിനേയും ഹൈറേഞ്ച് ക്ലബ്ബ് റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം തകര്‍ന്നത്. പിന്നീട് പ്രദേശത്തെ മുന്നൂറോളം വരുന്ന കുടുംബങ്ങള്‍ ബൈപ്പാസ് റോഡ് വഴി വേണമായിരുന്നു ടൗണിലെത്താന്‍. ഇതിന് പരിഹാരമായാണ് പുതിയ പാലം നിര്‍മ്മിക്കുവാന്‍ തീരുമാനമെടുത്തത്. എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിര്‍മ്മിക്കുക.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്

Recommended Video

cmsvideo
സുരേന്ദ്രനല്ല പിണറായി അതോര്‍ത്തോളണം | Oneindia Malayalam

പഴയ മൂന്നാറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, പഞ്ചായത്തംഗം ധനലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥത പ്രതിനിധികള്‍, ഗുണഭോക്തൃ കമ്മറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
Government mulls fly over construction in Munnar; Says MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X