പുഴയോരത്ത് കണ്ടെത്തിയ മനുഷ്യ ശരീരം ഭാഗം ഡിഎന്‍എ പരിശോധനക്കയച്ചു. സമീപദിവങ്ങളില്‍ കാണാതായവരിലേക്ക് അന്വേഷണം
മൂന്നാര്‍: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടത്തിയ ശരീരഭാഗം ഡിഎന്‍എ പരിശോധനക്കയച്ചു..അരക്ക് താഴോട്ടുള്ള ഒരു കാലാണ് പുഴയോട് ചേര്‍ന്ന് കിടക്കുന്നതായി ഇന്നലെ കണ്ടെത്തിയത്. സ്‌കൂളിനു സമീപം കണ്ടെത്തിയ ശരീരഭാഗം ആദ്യം കണ്ടത് പ്രദേശവാസികളായ തോമസും ഭാര്യയുമായിരുന്നു.
പുല്ലുവെട്ടുന്നതിനായി പുഴക്കരയിലെത്തിയപ്പോഴാണ് പഴക്കം ചെന്ന ശരീര ഭാരം ഇവര്‍ കണ്ടത്.തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയും വെള്ളത്തൂവല്‍ എസ്ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് ശരീര ഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.സമീപ സ്റ്റേഷനുകളിലെ മാന്‍ മിസ്സിംഗ് കേസുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നാര്‍ ആറ്റുകാടില്‍ നിന്നും മണികണ്ഡന്റെ മകള്‍ വിജിയേയും ഒന്നരയാഴ്ച്ച മുമ്പ് പള്ളിവാസല്‍ എട്ടാം വാര്‍ഡ് പവ്വര്‍ ഹൗസിലുള്ള പൂങ്കുടിയില്‍ ശിവരാമന്റെ മകള്‍ സന്ധ്യയേയും കാണാതായിരുന്നു.ഇത് സംബന്ധിച്ച പരാതിയും ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്.ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീരഭാഗം എന്നതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.ഇരുവരുടെയും ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും ശരീരഭാഗം തിരിച്ചറിയുവാന്‍ സാധിച്ചില്ല.നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശരീരഭാഗം ഫോറന്‍സിക് പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.












Click it and Unblock the Notifications