അന്ന് കൊമ്പനോട് ഡാ കേറിപ്പോടാ എന്നുപറഞ്ഞ് കയറ്റിവിട്ട ശക്തിവേൽ കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടു
താൻ ചെയ്ത കാര്യം മറ്റാരും അനുകരിക്കരുതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു

Pc: screenGrab
മൂന്നാർ: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് സോഷ്യൽമീഡിയയിൽ വൈറലായിരുന്ന ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചർ ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇടുക്കി ശാന്തൻപാറ സ്വദേശിയാണ് ശക്തിവേൽ. പന്നിയാർ എസ്റ്റേറ്റിൽ വെച്ച് കാട്ടാനാക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആനയിറങ്കൽ മേഖലയിൽ കാട്ടാന ആക്രമണം തടയാൻ നിയോഗിച്ചിരുന്നത് ശക്തിവേലിനെയായിരുന്നു. രാവിലെ ആറു മണിയോടെയാണ് കാട്ടാന ആക്രമണമുണ്ടായതെന്നാണ് വിവരം. ശക്തിവേൽ കൊല്ലപ്പെട്ട വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്.
ഒടുവിൽ അയൽക്കാരനോട് സത്യം വെളിപ്പെടുത്തി കോടികൾ ലോട്ടറിയടിച്ച ഭാഗ്യവാൻ
രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായെ ശകാരിച്ചാണ് ശക്തി വേൽ തിരിച്ചയത്. ഡാ കേറി പോടാ എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേൽ പറയുമ്പോൾ, കട്ടാന മടങ്ങുന്ന പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷം രണ്ട് ബൈക്ക് യാത്രികർക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേൽ പിന്തിരിപ്പിക്കുന്നതിന്റേയും വീഡിയോ വൈറലായിരുന്നു.
ഏറ്റവും അപകടകാരിയായ ആനെയ ആണ് താൻ ശകാരിച്ച് അയച്ചതെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. തിരിച്ച് അക്രമിച്ചാൽ ഓടാൻ തയ്യാരായി തന്നെയാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.. താൻ ചെയ്ത കാര്യം മറ്റാരും അനുകരിക്കരുതെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു












Click it and Unblock the Notifications