മൂന്നാറില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; രണ്ട് വീടുകള്‍ മണ്ണിനടിയിലായി
ഇടുക്കി:ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മൂന്നാര്‍ കുണ്ടള പുതുക്കടി എസ്റ്റേറ്റില്‍ ഇന്ന് പുലര്‍ച്ചെയും ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ മണ്ണിനടിയിലായി. ആളപായമില്ല. എസ്റ്റേറ്റിലുള്ള എല്ലാവരെയും ഇന്നലെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും പ്രദേശത്തെ വലിയ വാട്ടര്‍ ടാങ്കും ഒലിച്ചുപോയിരുന്നു.
രാത്രി ഇതുവഴി വാഹനത്തില്‍ വന്ന ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ട്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റിയിരുന്നു. വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

'പറന്നിറങ്ങിയ ദുരന്തം'; കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടാണ്ട്
അതേസമയം നീരോഴുക്ക് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ 10 ഷട്ടറുകള്‍ വെള്ളിയാഴ്ച ഉച്ചയോടെ തുറന്നിരുന്നു. 2122 ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്. ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്കു പുറമെ, 3 ഷട്ടറുകളിൽക്കൂടി അധികജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു.ഷട്ടറുകൾ 0.50 മീറ്റർ വീതം അധികം ഉയർത്തി ആകെ 2754 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് അറിയിച്ചത്.
സാരിയില്‍ തിളങ്ങി അനുശ്രീ..ഒപ്പം നിറ പുഞ്ചിരിയും.. കാണം ചിത്രങ്ങള്‍












Click it and Unblock the Notifications