കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പറന്നിറങ്ങിയ ദുരന്തം'; കരിപ്പൂര്‍ വിമാനാപകടത്തിന് രണ്ടാണ്ട്

Google Oneindia Malayalam News

2020 ആഗസ്റ്റ് 7 സമയം രാത്രി 7.40.. 184 യാത്രക്കാരുമായി ദുബായില്‍നിന്ന് പറന്ന് പൊങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 കരിപ്പൂരിന്‍റെ ആകാശത്ത്. കനത്ത മഴയില്‍ ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയം. ഒരു തവണകൂടി വട്ടമിട്ട് ടേബിള്‍ ടോപ്പ് റണ്‍വേയില്‍ ലാൻഡ് ചെയ്യാൻ ശ്രമം. എന്നാല്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ബാരിക്കേഡും മറികടന്ന് താഴ്ചയിലേക്ക്...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍... എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ ദുരന്തത്തിന്‍റെ ആഴവും വ്യാപ്തിയും ലോകം തിരിച്ചറിയുകയായിരുന്നു.21 പേരുടെ ജീവൻ പൊലിഞ്ഞു.. 165 പേര്‍ക്ക് പരിക്ക്.. കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്.

മഴ തുടരും: എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടുക്കി ഡാം ഇന്ന് തുറക്കും, ബാണാസുരയിലും റെഡ് അലർട്ട്മഴ തുടരും: എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടുക്കി ഡാം ഇന്ന് തുറക്കും, ബാണാസുരയിലും റെഡ് അലർട്ട്

1

കൊവിഡ് എന്ന മഹാമാരിയെ തള്ളിക്കളഞ്ഞ് ദുരന്ത മുഖത്ത് ഒരു നാട് ഒന്നാകെ കൈകോര്‍ക്കുന്ന കാഴ്ചയും എടുത്ത് പറയേണ്ടതാണ്. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ഒപ്പം നാട്ടുകാര്‍ ജീവൻ മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്‍റെ വ്യാപ്തതി കുറച്ചത്. സാമൂഹിക അകലമെന്ന കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്ന് എയർപോർട്ട് ജീവനക്കാർക്കൊപ്പം രക്ഷാപ്രവർത്തനം. ആംബുലൻസിന് കാത്ത് നില്‍ക്കാതെ നാട്ടുകാരുടെ വാഹനങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിച്ചു..

2

ആദ്യം കൊണ്ടോട്ടിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും. അപ്പൊഴേക്കും അപകട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ് കൂടുതല്‍ പേര്‍ അപകട സ്ഥലത്തേക്ക് പാഞ്ഞെത്തി. ഒരു നാട് മുഴുവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.മഴയും കനത്ത മൂടൽ മഞ്ഞും ഉള്ള സാഹചര്യത്തിൽ റൺവേയുടെ പകുതി താണ്ടി ലാൻഡ് ചെയ്യാൻ പൈലറ്റ് എടുത്ത തീരുമാനം ആണ് അപകടത്തിന് കാരണമായത് എന്ന് ആയിരുന്നു വ്യോമയാന മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്

3

വിമാനം റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ പൈലറ്റിന് റൺവേ കൃത്യമായി കാണുവാൻ സാധിക്കാത്തയിരുന്നു അപകടകാരണം. ശക്തമായ മഴ കാരണം റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകുയായിരുന്നു. വിമാനം പൂർണ വേഗതയിലായിരുന്നതിനാൽ ടേബിൾ ടോപ്പ് റൺവേയുടെ അവസാനം വരെ വിമാനം ഓടുകയും തുടർന്ന് നിയന്ത്രണം വിട്ട് വിമാനം 35 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് മുൻവശം പൂർണമായി തകർന്ന് വിമാനം രണ്ടായി പിളർന്നു.

4

തീപിടിത്തം ഉണ്ടാകാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചു. പൈലറ്റിന്‍റെ പരിചയ സമ്പത്താണ് വിമാനത്തെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചത്. വിമാനത്താവളത്തിന്‍റെ 300 മീറ്റർ മാത്രം അകലെ ജനവാസ പ്രദേശമാണ്. വിമാനം ഇവിടേയ്ക്ക് നീങ്ങാതിരുന്നതും അപകടത്തിന്‍റെ വ്യാപ്‌തി ചെറുതാക്കി.പരിക്കേറ്റ 165 പേർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം ലഭിച്ചു എന്നത് അശ്വാസം നല്‍കുന്ന വാര്‍ത്തയാണ്

5

ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിന് തൊട്ടുമുൻപാണ് യു.എ.ഇയിലെ 47 കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കിയത്. ഇന്ത്യയിൽ നടന്ന വിമാനാപകടത്തിന്‍റെ നഷ്ടപരിഹാരം ആദ്യമായാണ് രാജ്യത്തിന് പുറത്ത് തീർപ്പാക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.31 കോടി രൂപ മുതൽ 6.23 കോടി രൂപ വരെയാണ് വിവിധ തട്ടിലായി നഷ്ടപരിഹാരം നൽകിയത്.

6

പരിക്കേറ്റവർക്ക് 12 ലക്ഷം രൂപ മുതൽ നഷ്ടപരിഹാരം ലഭിച്ചു. നാട്ടിലെ നഷ്ടപരിഹാര കേസുകൾ കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു.ഭൂരിപക്ഷം പേർക്കും പണം ലഭിച്ചു. ബാക്കിയുള്ളവർക്ക് ഈ മാസം തന്നെ തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ ജോലികൾ പുരോഗമിക്കുകയാണ്. യാത്രക്കാരിൽ 47 പേർ യു.എ.ഇയിലും 131 പേർ ഇന്ത്യയിലും ആറ് പേർ അമേരിക്കയിലുമായിരുന്നു.

7

വിമാനം പുറപ്പെട്ടത് യു.എ.ഇയിൽ നിന്നായതിനാൽ ദുബൈ കോടതിയെ സമീപിക്കാൻ 47 പേരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. ഇതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഇൻഷ്വറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷ്വറൻസിന്‍റെ നിയമകാര്യ പ്രതിനിധിയായ തമീമി ആൻഡ് കമ്പനിയും യാത്രക്കാരുടെ ലീഗൽ ഫേമായ ബെസ്റ്റ് വിൻസുമായി കോടതിക്ക് പുറത്ത് ചർച്ച നടത്തി തീർപ്പാക്കിയത്.

8

മംഗലാപുരം വിമാനാപകടത്തിന്‍റെ നഷ്ടപരിഹാര കേസുകൾ ഇനിയും തീർപ്പാക്കാതെ തുടരുമ്പോഴാണ് കരിപ്പൂരിലേത് രണ്ട് വർഷത്തിനുള്ളിൽ തീരുമാനമായത്.നഷ്ടപരിഹാരത്തുകയിൽ നിന്ന് 50 ലക്ഷം രൂപ മുടക്കി കൊണ്ടോട്ടിചിറയിൽ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമിച്ചുനൽകാൻ ഇരകൾ തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽപെട്ടവരെ രക്ഷിച്ച കൊണ്ടോട്ടിയിലെയും പരിസരത്തെയും രക്ഷാപ്രവർത്തകർക്കുള്ള സ്നേഹസമ്മാനമായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

സാരിയില്‍ തിളങ്ങി അനുശ്രീ..ഒപ്പം നിറ പുഞ്ചിരിയും.. കാണം ചിത്രങ്ങള്‍

English summary
two year of Karipur plane crash victims family to construct building for phc at kondotty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X