'കൊല്ലണമെന്ന ഉദ്ദേശ്യത്തോടയല്ല, ഭീതിയായിരുന്നു'; മോഷ്ടാവിനെ കൊന്ന കേസ്; മൊഴിയിൽ വൈരുധ്യം
ഇടുക്കി: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കഴുത്തിനു ചുറ്റിപ്പിടിച്ചതാണ് മോഷ്ടാവ് മരിക്കാൻ കാരണം എന്ന് നെടുങ്കണ്ടം എസ് എച്ച് ഒ ബി എസ് ബിനു സ്ഥിരീകരിച്ചു.
പിന്നാലെ നിരീക്ഷണം നടത്തിയ ഉടുമ്പൻചോല എസ് എച്ച് ഒ ഫിലിപ്പ് സാമും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തെ സംബന്ധിക്കുന്ന കൂടുതൽ തെളിവ് ശേഖരണം നടക്കുകയാണ്.
അതേസമയം, സംഭവം നടക്കുന്ന സമയത്ത് എസ് എച്ച് ഒ ഫിലിപ് സാം മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി കോടതി ഡ്യൂട്ടിക്കായി പാലക്കാട് ജില്ലയിലേക്കുളള യാത്രയിൽ ആയിരുന്നു. എന്നാൽ, വിവരം അറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം സംഭവ സ്ഥലത്ത് എത്തിയിരുന്നു.

തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം നെടുങ്കണ്ടം എസ് എച്ച് ഒ ബി എസ് ബിനുവും ചെമ്മണ്ണാറിൽ എത്തിയിരുന്നു. 2 എസ് എച്ച് ഒ മാരും ചേർന്നായിരുന്നു പ്രതിയായ രാജേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ഇയാളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നു തോന്നിയ ഓരോരുത്തരേയും സ്റ്റേഷനിൽ എത്തിച്ച് പ്രത്യേകം ചോദ്യം ചെയ്തു.

ഇതിന് പിന്നാലെ, വീടിന്റെ ഉടമ രാജേന്ദ്രനും ആയി മോഷ്ടാവ് ജോസഫ് നടത്തിയ മൽപിടുത്തത്തിലെ കൈപ്പിഴ ആണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. അതേസമയം, കൊല്ലണം എന്ന ഉദ്ദേശ്യത്തോട് അല്ല താൻ മരണപ്പെട്ട ജോസഫിന്റെ കഴുത്തിൽ കൈകൊണ്ട് ചുറ്റിപ്പിടിച്ചത് എന്നും സ്വർണം നഷ്ടപ്പെട്ടെന്ന ഭീതിയും ദേഷ്യവും ആണ് ബല പ്രയോഗത്തിൽ എത്തിച്ചത് എന്നും രാജേന്ദ്രൻ പൊലീസിനു നൽകിയ മൊഴി നൽകി.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആയിരുന്നു മരണപ്പെട്ടത്. ഇയാളെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയതാണ് മരണ കാരണം. ഇക്കാര്യം പോസ്റ്റുമാർട്ടം റിപ്പോർട്ടിലൂടെ കണ്ടെത്താൻ സാധിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. ചെമ്മണ്ണാറിലെ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും

ഇതിന് പിന്നാലെ, രക്ഷപ്പെടാൻ ജോസഫ് ശ്രമിച്ചിരുന്നു. എന്നാൽ, ഇയാളുടെ കഴുത്തിന് പിന്നിൽ രാജേന്ദ്രൻ ബലമായി പിടിച്ചിരുന്നു. ഇതിന് പിന്നാലെ ജോസഫ് നിലത്ത് വീണിട്ടും രാജേന്ദ്രൻ കഴുത്തിലെ പിടി വിടാൻ തയ്യാറായില്ല. അതേസമയം, മരണപ്പെട്ട ജോസഫിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നിരുന്നു . ഇതിൽ കൈമടക്കിനുള്ളിൽ അകപ്പെട്ട് കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായാണ് മരണമെന്ന് കണ്ടെത്തി.
Recommended Video

മോഷ്ടിക്കാൻ എത്തിയ ജോസഫ് കോട്ട് രൂപത്തിലുളള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇത് ഉപയോഗിച്ച് കൈകൾ പിന്നിലേക്ക് കെട്ടാനും ശ്രമം നടത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് ജോസഫിന്റെ പോസ്റ്റുമോർട്ടം നടത്തിയത്. കൊലപാതകം ആണെന്ന് വ്യക്തമായതിന് പിന്നാലെ ആയിരുന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയത്.












Click it and Unblock the Notifications