മൂന്നാറിലേക്ക് ആളുകള്‍ എത്തിതുടങ്ങി, പക്ഷേ ബോട്ടാണികള്‍ ഗാര്‍ഡനില്‍ ആളില്ല, വരുമാനവും മുട്ടി
മൂന്നാര്‍: വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുടങ്ങിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്. നിരോധത്തിന് നീങ്ങിയതോടെ ഇവിടെ കച്ചവട സ്ഥാപനങ്ങളും സജീവമായി തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. മഴയുടെ ശക്തിയും മൂന്നാറില്‍ കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ടൂറിസം മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കാനായി അനുമതി നല്‍കിയത്. വനംവകുപ്പിന് കീഴിലുള്ള രാജമലയും ഫ്‌ളവര്‍ ഗാര്‍ഡനും നേരത്തെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നില്ല.

കനത്ത മഴയുണ്ടെങ്കില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന രണ്ടിടങ്ങളിലും സഞ്ചാരികള്‍ എത്തിയിരുന്നു. പക്ഷേ തിരക്ക് വളരെ കുറവാണ്. ജലാശയങ്ങളിലേക്ക് ബോട്ടിംഗ് അടക്കം സജ്ജമായിട്ടുണ്ട്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചത് ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വാണ്. ദീപാവലിയോട് അനുബന്ധിച്ചുള്ള അവധിയിലാണ് ഇനി പ്രതീക്ഷ. അന്യസംസ്ഥാനത്ത് നിന്നുള്ളവര്‍ മൂന്നാറിലെത്തിയേക്കും. കൊവിഡിനെ തുടര്‍ന്ന് നിശ്ചലമാക്കപ്പെട്ടതായിരുന്നു വ്യാപാര മേഖല. ഇത് സജീവമായി വരുന്നതിനിടെയാണ് മഴ വില്ലനായത്. വലിയ തകര്‍ച്ചയാണ് ഇതോടെ ഉണ്ടായത്. മഴയുമായി ബന്ധപ്പെട്ട് അലര്‍ട്ടുകള്‍ വന്നതോടെ സന്ദര്‍ശകരെ വിലക്കുന്നത് ടൂറിസം മേഖലയെ ആകെ തകര്‍ക്കുകയായിരുന്നു.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
്അതേസമയം മൂന്നാറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇപ്പോഴും വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോടികള്‍ ഇവിടെ ചെലവിട്ടിട്ടുണ്ട്. 2018ലാണ് ഈ ഗാര്‍ഡന്‍ ആരംഭിച്ചത്. എന്നാല്‍ ഇതുവരെ എത്തിയതാകട്ടെ അയ്യായിരത്തില്‍ താഴെ സഞ്ചാരികള്‍. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആരംഭിച്ചത്. മൂന്നാറിന്റെ സമഗ്ര വികസനം കൂടി മുന്നില്‍ കണ്ടായിരുന്നു ഇത്. ആദ്യ ഘട്ടത്തില്‍ ഈ ഗാര്‍ഡന് വേണ്ടി അഞ്ച് കോടി രൂപയാണ് ചെലവിട്ടത്. രണ്ടാം ഘട്ടത്തില്‍ 25 കോടിയും ഇതിനായി ചെലവിട്ടു. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയത്.
മൂന്നാര്‍ ഗവ കോളേജിന് സമീപത്തെ റവന്യൂ ഭൂമിയിലാണ് ആദ്യ ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയില്‍പാര്‍ക്ക് നിര്‍മിക്കരുതെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം നിര്‍മാണത്തിനെതിരെയുണ്ടായിരുന്നു. ഇത് മറികടന്നാണ് പാര്‍ക്ക് യാഥാര്‍ത്ഥ്യമായത്. വിന്റര്‍ കാര്‍ണിവല്‍ നടത്തി പാര്‍ക്കിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടും കാര്യമായ സന്ദര്‍ശകരില്ലാത്ത അവസ്ഥയാണ് ഗാര്‍ഡന്. അതേസമയം മഴ ശക്തമായാല്‍ പാര്‍ക്ക് പൂര്‍ണമായി ഇല്ലാതാകുമെന്ന് പൊതുപ്രവര്‍ത്തകനായ നെല്‍സന്‍ പയുന്നു. മൂന്ന് ജീവനക്കാരെയാണ് ടൂറിസം വകുപ്പ് പാര്‍ക്കിന്റെ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications