ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവിടുത്തെ കാട്ടാനകളും നാട്ടുകാരും തമ്മില്‍ എടാ പോടാ ബന്ധമാണ്..!!! കണ്ടുപഠിക്കാം കേരളത്തിലെ ഈ മാതൃക

Google Oneindia Malayalam News

മൂന്നാര്‍: പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. പ്രമുഖരായ നിരവധി പേര്‍ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കാട്ടിലെ ആനയോടുള്ള സമീപനത്തില്‍ ഒരു മാതൃക തീര്‍ത്ത ഒരു സ്ഥലമുണ്ട് നമ്മുടെ കേരളത്തില്‍. ഇടുക്കി ജില്ലയിലെ മൂന്നാറിലായിരുന്നു ആ വ്യത്യസ്ത മാതൃക.

idukki

ഇവിടത്തെ കട്ടാനകളും നാട്ടുകാരും തമ്മില്‍ എടാ പോടാ ബന്ധമാണ്. നാട്ടിലേക്കിറങ്ങുന്ന കട്ടാനകളുമായി ഇവിടുത്തെ ജനങ്ങള്‍ ഒരു ബന്ധം സൂക്ഷിക്കുന്നുണ്ട്. അവരുമായി ഇടപഴകിയും ഇണങ്ങിയും ഇവര്‍ക്ക് ശീലമായി. എന്നിരുന്നാലും ഇവരുമായി അകലം പാലിച്ചാണ് അടുപ്പം സൂക്ഷിക്കുന്നത്. ഇവിടെ പടയപ്പ എന്ന് വിളിപ്പേരുള്ള 55 വയസുള്ള ഒരു കാട്ടാനയുണ്ട്. ഈ ആന കാട്ടില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നാട്ടിലാണ് ഉണ്ടാവാറ്.

രണ്ടാമന്റെ പേര് ഗണേശന്‍. ഇവന്‍ നാട്ടുകാരുടെ ആരാധന പാത്രമാണ് ലോക്ക് ഡൗണ്‍ കാലത്ത് ഇവന്റെ വിളയാട്ടം മുഴുവന്‍ മൂന്നാര്‍ ടൗണിലും ചുറ്റുവട്ടത്തുമായിരുന്നു. ഇവന്റെ കൂടെ ഒരു കുട്ടിക്കൊമ്പനും ഏപ്പോഴും കൂട്ടായി ഉണ്ടാവും. ആരെയും ഉപദ്രവിക്കാത്തത് കൊണ്ട് ഇവരോടെല്ലാം നാട്ടുകാര്‍ക്ക് പ്രത്യേക ഇഷ്ടമാണ്.

മാട്ടുപ്പെട്ടി, നല്ലതണ്ണി, സെവന്‍മാല, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ കഴിയുന്ന മിക്ക കാട്ടാനകളും സമ്യ സ്വഭാവമുള്ളവരാണ്. നാട്ടുകാരുമായി എപ്പോഴും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. എന്നാല്‍ ചിന്നക്കനാലിലെ ചില ആനകള്‍ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ആനകള്‍ കൂടുതലായി കാണപ്പെടുന്ന മേഖലകളിലാണ് ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയത്.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം, ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റീനില്‍കൊവിഡ് രോഗിയുമായി സമ്പര്‍ക്കം, ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റീനില്‍

പാകിസ്താന് വേണ്ടി കരച്ചില്‍, ഭീകരര്‍ക്കായി വാദം;മലപ്പുറം അവഹേളനത്തെ ന്യായീകരിച്ചത് സന്തോഷ് പണ്ഡിറ്റ്പാകിസ്താന് വേണ്ടി കരച്ചില്‍, ഭീകരര്‍ക്കായി വാദം;മലപ്പുറം അവഹേളനത്തെ ന്യായീകരിച്ചത് സന്തോഷ് പണ്ഡിറ്റ്

Idukki
English summary
Relationship between the wild elephant and natives of Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X