• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്

Google Oneindia Malayalam News

പീരുമേട്: വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണു. അപകടത്തിൽ യാത്രക്കാരനായിരുന്ന ഒരാൾക്ക് പരുക്കേറ്റു. തിരുവനന്തപുരം വെമ്പയം സ്വദേശി രമേശ് കുമാറിനാണ് പരുക്കേറ്റത്. ഇയാളെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ കടുവപാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

കുട്ടിക്കാനത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു പോകവെയാണ് അപകടമുണ്ടായത്. റോഡരികൽ വണ്ടി നിർത്തിയിട്ട ശേഷം വിശ്രമിക്കുകയായിരുന്നു കാറിലുണ്ടായിരുന്നവർ. രമേശ് കുമാറിന് പുറമെ മറ്റ് മൂന്നുപേർകൂടി വാഹനത്തിലുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ ഇവർ പുറത്തിറങ്ങി നിക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാർ ഭാഗികമായി തകർന്നു.

തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ സ്വാധീന ഫലമായി ശക്തമായ മഴയാണ് ഇടുക്കി ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റും വീശുന്നതിനാൽ പലയിടങ്ങളിലും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും മരം കടപുഴകിവീണ് വീടുകൾക്കും കെട്ടിടകൾക്കും കേടുപാടും സംഭവിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര തൽക്കാലം ഒഴിവാക്കുന്നതാണ് നല്ലത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

cmsvideo
  Monsoon to intensify; orange alert in 4 districts
  Idukki
  English summary
  Tree fell down into a car which was parked on KK Road; Passenger got injured
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X