നെടുങ്കണ്ടത്ത് 2 വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍, മൃതദേഹം അരുവിയിലെ വെള്ളച്ചാട്ടത്തില്‍
ഇടുക്കി: നെടുങ്കണ്ടത്ത് രണ്ട് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് ഇവരെ കാണാതായ ഇവരുടെ മൃതദേഹം തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് കണ്ടെത്തിയത്. സെബിന്‍ സജി, അനില എന്നിവരാണ് മരിച്ചത്. അനില കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സെബിന്‍ ഡിഗ്രി വിദ്യാര്‍ത്ഥിയുമാണ്.
കാണാതായ വിദ്യാര്‍ത്ഥികള്‍ക്കായി പോലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതേസമയം ഇവര്‍ കാല്‍ വഴുതി അപകടത്തില്‍പ്പെട്ടതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത്.വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ വരാതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറ് മണിയോട് കൂടിയി തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളച്ചാട്ടത്തിന് സമീപം പരിശോധന നടത്തിയത്. പരിശോധനയില്‍ വിദ്യാര്‍ത്ഥികളുടെ ചെരിപ്പുകള്‍ കണ്ടെത്തി. ഇതോടെയാണ് വെള്ളച്ചാട്ടില്‍ ഇവര്‍ വീണുപോയിട്ടുണ്ടാവാം എന്ന സംശയം ബലപ്പെട്ടത്.
അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി വരെ തിരച്ചില്‍ നീണ്ടിരുന്നു.രാത്രി പന്ത്രണ്ട് മണിയോടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications