ഓവര്‍ടേക്ക് ചെയ്തത് ഇഷ്ടമായില്ല, എംഎം മണിയുടെ വാഹനം തടഞ്ഞ് യുവാവിന്റെ അസഭ്യവര്‍ഷം, കേസെടുത്തു
ഇടുക്കി: സിപിഎം നേതാവ് എംഎല്‍എയുമായ എംഎം മണിക്കെതിരെ യുവാവിന്റെ അസഭ്യവര്‍ഷം. മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയായിരുന്നു അസഭ്യം വിളിച്ചത്. അതേസമയം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് കേസെടുത്തത്.
കുഞ്ചിത്തണ്ണി സ്വദേശിയായ അരുണ്‍ എന്നയാളാണ് അസഭ്യം വിളിച്ചത്. ഇയാളുടെ വാഹനത്തെ എംഎല്‍എയുടെ വാഹനം ഓവര്‍ടേക്ക് ചെയ്ത് പോയതാണ് പ്രകോപനത്തിന് കാരണമായത്.

വാഹനം പോയതിന് പിന്നാലെ എത്തിയത അരുണ്‍ തന്റെ ജീപ്പ് എംഎല്‍എയുടെ വാഹനത്തിന് കുറുകെയിടുകയായിരുന്നു. തുടര്‍ന്നായിരുന്നു അസഭ്യം വിളിച്ചത്.
ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം
എംഎല്‍എയുടെ വാഹനം കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് വരുന്ന സമയത്താണ് സംഭവം നടന്നത്. അതേസമയം ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ആദ്യമായിട്ടാണെന്ന് മണി പറഞ്ഞു. ആ ചെറുക്കന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
അതേസമയം കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് കരുതി കൂട്ടിയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.വളവില്‍ വെച്ചായിരുന്നു തടസ്സം നിന്നത്. നമ്മുടെ വണ്ടിക്കൊപ്പം അയാളുടെ ജീപ്പ് ഓടിയെത്തില്ല. എന്തിനാണ് പ്രശ്‌നമെന്ന് മാത്രം മനസ്സിലായില്ല.
ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോയപ്പോള്‍, വീണ്ടും വന്ന് ബ്ലോക്ക് ചെയ്ത് പ്രശ്‌നമുണ്ടാക്കി. എംഎല്‍എയാണെന്ന് പറഞ്ഞിട്ടും ചീത്ത പറയുകയായിരുന്നുവെന്നും മണി പറഞ്ഞു.












Click it and Unblock the Notifications