കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തോല്‍പ്പിക്കാന്‍ കൈകോര്‍ത്ത് സിനിമാലോകം; ഇപ്പോള്‍ തീരുമാനിക്കണം, അല്ലെങ്കില്‍ നശിക്കും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്താന്‍ പാടില്ലെന്ന് സിനിമാ ലോകം. ഇക്കാര്യം ആവശ്യപ്പെട്ട് 100 സംവിധായകര്‍ പ്രസ്താവനയിറക്കി. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിസ്റ്റ് യുനൈറ്റഡ് ഇന്ത്യ എന്ന കൂട്ടായ്മയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ സംവിധായകരുടെ കൂട്ടായ്മയാണിത്. ജനാധിപത്യം സംരക്ഷിക്കണമെന്ന അവര്‍ ആവശ്യപ്പെടുന്നു. മോദി ഭരണത്തില്‍ രാജ്യം ഫാഷിസ്റ്റുകളുടെ ഭീഷണി നേരിടുകയാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി...

ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ

ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ

ആര്‍ട്ടിസ്റ്റ് യുണൈറ്റ് ഇന്ത്യ എന്ന കൂട്ടായ്മയുടെ വെബ്‌സൈറ്റിലാണ് ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുള്ളത്. നൂറ് സംവിധായകര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ആഷിക് അബു ഉള്‍പ്പെടെയുള്ള മലയാള സിനിമാ രംഗത്തെ പ്രമുഖരും ഇതില്‍പ്പെടും.

ജനാധിപത്യം സംരക്ഷിക്കൂ

ജനാധിപത്യം സംരക്ഷിക്കൂ

ആനന്ദ് പട്‌വര്‍ധന്‍, ബീനാ പോള്‍, ദേശീയ അവാര്‍ഡ് ജേതാക്കളായ ദേവാശിഷ് മഖിജ, ഗുര്‍വീന്ദര്‍ സിങ് തുടങ്ങി പ്രമുഖരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കൂ എന്ന തലക്കെട്ടിലാണ് പ്രസ്താവന. മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം ഭീഷണി നേരിടുന്നുവെന്ന പ്രസ്താവനയില്‍ പറയുന്നു.

ആള്‍ക്കൂട്ട കൊലപാതകം

ആള്‍ക്കൂട്ട കൊലപാതകം

ആള്‍ക്കൂട്ട കൊലപാതകവും പശു സംരക്ഷണ വാദവും രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കുകയാണ്. ദളിതുകളെയും മുസ്ലിംകളെയും അരികുവല്‍ക്കരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച വിദ്വേഷ പ്രചാരണമാണ് നടക്കുന്നതെന്നും പ്രസ്താവനിയില്‍ പറയുന്നു.

രാജ്യസ്‌നേഹം

രാജ്യസ്‌നേഹം

രാജ്യസ്‌നേഹമാണ് അവരുടെ തുറുപ്പുചീട്ട്. ആരെങ്കിലും മറുവാദം ഉന്നയിച്ചാല്‍ അവര്‍ രാജ്യവിരുദ്ധനാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. മലയാള സിനിമാ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ മുന്‍കൈയ്യെടുത്താണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. മധുപാല്‍, വെട്രിമാരന്‍, ഷെരീഫ് ഈസ, വേണു, പ്രിയനന്ദന്‍ തുടങ്ങിയവരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

ബുദ്ധിപരമായി വേണം

ബുദ്ധിപരമായി വേണം

പല വൈവിധ്യങ്ങളുണ്ടെങ്കിലും രാജ്യമെന്ന നിലയില്‍ നാം ഒന്നാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ബുദ്ധിപരമായി വേണം തീരുമാനം എടുക്കാന്‍. രാജ്യത്തെ സംസ്‌കാരത്തെയും ശാസ്ത്ര സ്ഥാപനങ്ങളെയും ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് അഭ്യര്‍ഥന നടത്തുന്നതെന്നും പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല; മമത മിന്നിക്കും, ബിജെപിക്ക് എട്ട് സീറ്റെന്ന് സര്‍വ്വെബംഗാളില്‍ സിപിഎമ്മിന്റെ പൊടിപോലും കാണില്ല; മമത മിന്നിക്കും, ബിജെപിക്ക് എട്ട് സീറ്റെന്ന് സര്‍വ്വെ

English summary
Lok Sabha elections: 100 filmmakers appeal against voting for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X