കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ദിനവും ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 11000 കടന്നു; 311 മരണം; ആശങ്ക; ഇളവുകള്‍ നീക്കുമോ?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ഈ പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനിടെ കൂടുകള്‍ ആശങ്കയുണ്ടാക്കുന്നതാണ് രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കണക്കുകള്‍.12000 ത്തിനടുത്ത് ആളുകള്‍ക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾകൊവിഡ് മരണത്തില്‍ ഇന്ത്യയ്ക്ക് 9ാം സ്ഥാനം, അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി; പുതിയ നിർദ്ദേശങ്ങൾ

 24 മണിക്കൂറില്‍

24 മണിക്കൂറില്‍

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 11929 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതര്‍ 320922 ആയിരിക്കുകയാണ്. ഒറ്റ ദിവസത്തിനിടെ 311 പേര്‍ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 9195 ആയി.

 തുടര്‍ച്ചയായ രണ്ടാം ദിനവും

തുടര്‍ച്ചയായ രണ്ടാം ദിനവും

തുടര്‍ച്ചയായ രണ്ടാം ദിവസത്തിലാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ 11000 കടക്കുന്നത്. നിലവില്‍ 149348 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 162,379 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കൊവിഡ് രോഗികളുടെ പട്ടികയില്‍ ലോകത്ത് നാലാം ,സ്ഥാവത്താ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നിവരാണ് തൊട്ട്് മുന്നിലുള്ള രാജ്യങ്ങള്‍.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശേശം തമിഴ്‌നാട്ടിലും ദില്ലിയിലും താരതമ്യേന രോഗികള്‍ കൂടിയ സംസ്ഥാനങ്ങളാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3493 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 127 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഛാനച്ച് ഇതുവരേയും 3717 പേരാണ് മരണപ്പെട്ടത്.

 ചെന്നൈ

ചെന്നൈ

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്‌നാട്ടിലാണ് താരതമ്യേന കൂടുതല്‍ രോഗികളുള്ളത്. 1982 പേര്‍ക്കാണ് ഒറ്റ ദിവസത്തില്‍ കൊവിഡ് സ്ഥരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 40698 ആയി. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സ്ഥിതി രൂക്ഷമാണ് ചെന്നൈയില്‍ മാത്രം 14180 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഷാ-കെജ്‌രിവാള്‍ കൂടികാഴ്ച്ച

ഷാ-കെജ്‌രിവാള്‍ കൂടികാഴ്ച്ച

ദില്ലിയിലും കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38958 ആയി. 1271 പേര്‍ ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധനും ഇന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളഉമായി കൂടികാഴ്ച്ച നടത്തും.

 മുന്‍കരുതല്‍ നിര്‍ദേശം

മുന്‍കരുതല്‍ നിര്‍ദേശം

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലെ ആശുപത്രികള്‍ തോറും കിടക്കകള്‍, ഐസലേഷന്‍ സൗകര്യം, കൊവിഡ് പരിശോധന എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. മഴക്കാലത്ത് രോഗം വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നരേന്ദ്രമോദി നിര്‍ദേശി്ച്ചിട്ടുണ്ട്.

നരേന്ദ്ര മോദി

നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തും. ജൂണ്‍ 16,17 തീയതികളിലായിരിക്കും കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായനടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

English summary
11929 coronavirus Cases In India Within 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X