10 ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ഹൈദരാബാദിലേക്ക് വിമാനം കയറ്റി? എട്ടിന്‍റെ പണിയുമായി കോണ്‍ഗ്രസ്!

 • Written By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയില്‍ റിസോര്‍ട്ട് രാഷ്ട്രീയം ചൂടുപിടിക്കുന്നു. ബിജെപി കുതിരകച്ചവടത്തിന് കളമൊരുക്കിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ 12 ബിജെപി എംഎല്‍എമാരെ ഹൈദരാബാദിലേക്ക് വിമാനം കയറ്റി അയച്ചതായാണ് വിവരം. കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷി യോഗത്തിന് 12 എംഎല്‍എമാര്‍ എത്താത്ത സാഹചര്യത്തിലാണ് ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ ബിജെപിക്ക് തിരിച്ച് പണികൊടുത്തതെന്നാണ് വിവരം.

dk

തങ്ങളുടെ അഞ്ച് എംഎല്‍എമാരെ റാഞ്ചിയാല്‍ ബിജെപിയുടെ പത്ത് എംഎല്‍എമാരെ തിരിച്ച് റാഞ്ചുമെന്നാണ് കുമാരസ്വാമി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ എംഎല്‍എമാരേ റിസോര്‍ട്ടുകളിലേക്ക് സുരക്ഷിതമായി മാറ്റാനൊരുങ്ങുകയാണ് ബിജെപി.

ആകെയുള്ള 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 66 മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്കുള്ള കത്തില്‍ ഒപ്പ് വെച്ചത്. ഇതിനിടെ രാവിലെ നടന്ന നിയമസഭാ കക്ഷി യോഗം മുഴുവന്‍ എംഎല്‍എമാരും എത്താത്തതിനെ തുടര്‍ന്ന് വൈകിയിരുന്നു. പിന്നാലെ ജെഡിഎസിലെ അഞ്ച് എംഎല്‍എമാരും ജെഡിഎസിന്റെ നിയമസഭ കക്ഷി യോഗത്തില്‍ എത്തിയിരുന്നില്ല. ഇതോടെയാണ് ബിജെപിക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസും തുനിഞ്ഞത്.

cmsvideo
  Karnataka Elections 2018 : 12 കോൺഗ്രസ് MLAമാരെ കാണാനില്ല,കൂറുമാറിയെന്നു സൂചന | Oneindia Malayalam

  മേഘാലയിലും ഗോവയിലും ബിജെപി കളിച്ച അതേ തന്ത്രം കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് കര്‍ണാടകയില്‍ ഒരു മുഴം മുന്‍പേ എറിഞ്ഞതാണ് നിലവിലെ ബിജെപിയുടെ പ്രതിസന്ധിക്ക് കാരണം. പണവും ഭരണ സ്വാധീനവും വാഗ്ദാനങ്ങളും ഉപയോഗിച്ച് ബിജെപി കളിക്കുന്ന നാടകങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി നല്‍കുകയായണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്.

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  12 bjp mls shifted to hyderabad says report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X