കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകെ 251 സ്ഥാനാര്‍ത്ഥികള്‍,അതില്‍ 156 പേരും കോടീശ്വരന്മാര്‍! കൂടുതല്‍ പേര്‍ ബിജെപിയില്‍...

ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 97 ശതമാനം പേരും കോടീശ്വരന്മാരാണ്.

  • By Afeef Musthafa
Google Oneindia Malayalam News

പനാജി: ഗോവ എന്ന ചെറിയ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പക്ഷേ ചില്ലറക്കാരല്ല. ഫെബ്രുവരി 4ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ മത്സരിക്കുന്നത് 251 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ 156 പേരും കോടീശ്വരന്‍മാരും ധനികരുമാണെന്നുമാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് എന്ന സംഘടനയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 97 ശതമാനം പേരും കോടീശ്വരന്മാരാണ്, കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 92 ശതമാനം പേരും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് നല്‍കിയ സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ചാണ് സംഘടന ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

എല്ലാ പാര്‍ട്ടിയിലും കോടീശ്വരന്മാര്‍...

എല്ലാ പാര്‍ട്ടിയിലും കോടീശ്വരന്മാര്‍...

പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിലും ബിജെപിയിലും ആംആദ്മിയിലുമെല്ലാം കോടീശ്വരന്മാരുടെ തള്ളിക്കയറ്റമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആംആദ്മിയിലും...

ആംആദ്മിയിലും...

ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 97 ശതമാനം പേരും കോടീശ്വരന്മാരാണെങ്കില്‍, കോണ്‍ഗ്രസിന്റെ 92 ശതമാനം സ്ഥാനാര്‍ത്ഥികളും കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ളവരാണ്. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളില്‍ 52 ശതമാനം പേരും കോടീശ്വരന്മാരാണ്.

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍...

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍...

65 കോടി രൂപയുടെ ആസ്തിയുള്ള ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രഞ്ജിത് കോട്ട കാര്‍വാലോയാണ് പട്ടികയില്‍ ഒന്നാമന്‍. 54 കോടി രൂപയുടെ ആസ്തിയുള്ള ബിജെപിയുടെ മൈക്കല്‍ വിന്‍സെന്റ് ലോബോ രണ്ടാമതും, 50 കോടിയുടെ സ്വത്തുള്ള കോണ്‍ഗ്രസിന്റെ പ്രതാപ് സിംഗ് മൂന്നാമതുമാണ്.

വെറും 38 പേര്‍...

വെറും 38 പേര്‍...

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആകെയുള്ള 251 സ്ഥാനാര്‍ത്ഥികളില്‍ വെറും 38 പേര്‍ക്കെതിരെ മാത്രമേ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളുവെന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസില്‍...

കോണ്‍ഗ്രസില്‍...

ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍പേര്‍ കോണ്‍ഗ്രസില്‍ നിന്നാണ്. തൊട്ടുപിന്നാലെ ബിജെപിയും ആംആദ്മിയുമുണ്ട്. എന്നാല്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഇതിലും കുറവാണ്.

അവസാന ഘട്ടത്തില്‍...

അവസാന ഘട്ടത്തില്‍...

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായി അവസാനഘട്ട പ്രചരണത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. നരേന്ദ്രമോദി, അമിത് ഷാ, അരവിന്ദ് കെജ്രിവാള്‍, ദിഗ്വിജയ് സിംഗ്, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെല്ലാം സംസ്ഥാനത്ത് പ്രചരണത്തിനെത്തിയിരുന്നു.

ഫെബ്രുവരി നാലിന്...

ഫെബ്രുവരി നാലിന്...

ഫെബ്രുവരി നാലിന് ഒരൊറ്റ ഘട്ടമായാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

English summary
Goa election: 156 crorepatis will contest assembly polls 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X