Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി കൊലപാതകം: തരിമ്പും ഖേദമില്ലെന്ന് പ്രതി; ' അവള്‍ എന്നെ ഉപേക്ഷിച്ചതിനാണ് കൊന്നത്'

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16 കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സാഹിലിന്റെ മൊഴി പുറത്ത്. താനുമായുള്ള ബന്ധം വേര്‍പെടുത്തിയതിലെ ദേഷ്യം കാരണമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നും അതില്‍ ഖേദം തോന്നുന്നില്ല എന്നുമാണ് സാഹില്‍ പറയുന്നത്. 20 കാരനായ സാഹിലിനെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നാണ് പൊലീസ് ഇന്നലെ പിടികൂടിയത്.

സാഹില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ദീര്‍ഘനേരം സാഹിലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസി-ഫ്രിഡ്ജ് മെക്കാനിക്കായ സാഹിലും പെണ്‍കുട്ടിയും മൂന്ന് വര്‍ഷം മുന്‍പാണ് അടുപ്പത്തിലായത്. അടുത്തിടെ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന പെണ്‍കുട്ടി തിരുമാനിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുന്‍ കാമുകനുമായുള്ള ബന്ധം കാരണമാണ് തന്നെ ഒഴിവാക്കിയത് എന്നാണ് സാഹില്‍ പറയുന്നത്.

SAHIL

തന്നെ ഇനിയും ശല്യം ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. കൊലപാതകത്തിന്റെ തലേദിവസം ഇരുവരും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ താന്‍ ആക്രമിച്ചത് എന്നും സാഹില്‍ പറഞ്ഞു. ആക്രമണ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ മകന്റെ പിറന്നാളാഘോഷത്തിന് പോകുകയായിരുന്നു പെണ്‍കുട്ടി.

ഇതിനിടെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആളുകള്‍ നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയെ സാഹില്‍ കുത്തിക്കൊന്നത്. 20 ലേറെ തവണ സാഹില്‍ പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തി. ഇതിന് ശേഷം സിമന്റ് സ്ലാബെടുത്ത് പലതവണ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് എറിയുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. മൃതദേഹം ഏകദേശം 25 മിനിറ്റോളം തെരുവില്‍ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ 34 മുറിവുകളുണ്ടെന്നും തലയോട്ടി പൊട്ടിയിരുന്നു എന്നമാണ് പൊലീസ് പറഞ്ഞത്. കൃത്യത്തിന് പിന്നാലെ സാഹില്‍ ഒളിവില്‍ പോവുകയായിരുന്നു. കത്തിയും ഫോണും ഉപേക്ഷിച്ച് ബസില്‍ ആണ് ബുലന്ദ്ഷഹറിലേക്ക് പോയത്. അവിടെ അമ്മായിയുടെ വീട്ടില്‍ ഒളിച്ച് താമസിക്കാനായിരുന്നു പദ്ധതി. സാഹിലിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഷഹബാദ് ഡയറി പൊലീസ് ഐ പി സി സെക്ഷന്‍ 302 പ്രകാരമാണ് സാഹിലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകത്തെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത് എന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്.

ക്രമസമാധാനം ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഇത്രയും കാലത്തിനിടക്ക് ഇതുപോലെ ഭീകരമായ വീഡിയോ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു ആക്രമണത്തിന്റെ സി സി ടി വി ദൃശ്യം പങ്ക് വെച്ച് കൊണ്ട് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+