സ്പെഷ്യൽ ട്രെയിനിൽ ഗുജറാത്തിൽ നിന്ന് ഹരിദ്വാറിലേക്ക് പുറപ്പെട്ട 167 കുടിയേറ്റ തൊഴിലാളികളെ കാണാനില്ല
ഹരിദ്വാർ; കുടിയേറ്റ തൊഴിലാളികളേയും കൊണ്ട് ഗുജറാത്തിൽ നിന്നും ഹരിദ്വാറിലേക്ക് യാത്ര തിരിച്ച ട്രെയിൽ നിന്നും 167 തൊഴിലാളികളെ കാണാതായി. സൂറത്തിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. മെയ് 12 ന് പുറപ്പെട്ട ട്രെയിനിൽ നിന്നാണ് യാത്രക്കാരെ കാണാതായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ട്രെയിനിൽ കയറിയ യാത്രക്കാരുടെ എണ്ണം സൂറത്തിൽ നിന്ന് ലഭിച്ച യാത്രക്കാരുടെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കർ പറഞ്ഞു.ട്രെയിൻ കയറിയ ശേഷമാണ് യാത്രക്കാരെ കാണാതായതെങ്കിൽ അത് ഗുരുതര വീഴ്ചയാണ്. സംഭവം പരിശോധിച്ച് വരികയാണ്. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് 12 ന് സൂറത്തിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിൽ 1,340 പേരാണ് യാത്ര ചെയ്തതെന്നാണ് രേഖകൾ. എന്നാൽ ഹരിദ്വാർ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ 1,173 യാത്രക്കാർ മാത്രമാണ് ട്രെയിനിൽ നിന്ന് ഇറങ്ങിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചുകൊണ്ടുവരാൻ മെയ് 11 മുതൽ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ഓടുന്നുണ്ട്.
അതേസമയം ഉത്തരാഖണ്ഡിൽ വ്യാഴാഴ്ച മൂന്ന് പേർ കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 78 ആയി. ഉദം സിംഗ് നഗർ ജില്ലയിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിലെ അന്ധേരിയിൽ യാത്രാ ചരിത്രമുള്ള 35 ഉം 36 ഉം പ്രായമുള്ള രണ്ട് പുരുഷന്മാർക്കും ദില്ലിയിൽ നിന്നുള്ള 10 വയസുകാരിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
'പ്ലാൻ 22'യുമായി കമൽനാഥ്; ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്? വിറച്ച് ബിജെപി നേതൃത്വം!!
രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!
ചൗഹാന്റെ ഉറക്കം കെടുത്തി നേതാക്കൾ, ബിജെപിക്കുള്ളിൽ ബോംബിട്ട് കമൽനാഥ്, 6 പേർ വരും!