ജനനേന്ദ്രിയം മുറിച്ച് മാറ്റി 17 കാരനെ കൊലപ്പെടുത്തി;പ്രതിയുടെ വീടിന് മുന്നില്‍ ശവസംസ്‌കാരം നടത്തി പ്രതിഷേധം
പട്ന; ബിഹാറിൽ ജനനേന്ദ്രിയം മുറിച്ച് മാറ്റി 17 കാരനെ തല്ലിക്കൊന്നു. മുസാഫർപൂർ ജില്ലയിലെ രെപുര രാംപുർഷ ഗ്രാമത്തിലെ സൗരഭ് കുമാർ എന്ന 17 കാരനെയാണ് കൊലപ്പെടുത്തിയത്. പ്രണയത്തിന്റെ പേരിലാണ് കൊടുംക്രൂരത നടത്തിയത്. അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കൾ സൗരഭിന്റെ മൃതദേഹം പ്രതികളുടെ വീടിന് മുന്നിൽ സംസ്കരിച്ചു.

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം
വെള്ളിയാഴ്ച രാത്രി പ്രണയിക്കുന്ന പെൺകുട്ടിയെ കാണാനായി പോയ സൗരഭിനെ ബന്ധുക്കൾ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് മർദ്ദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ച് മാറ്റി. ഗുരുതരായ പരിക്കേറ്റ സൗരഭിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശാന്ത് പാണ്ഡെ, വിജയ് കുമാർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
പ്രണയബന്ധത്തിന്റെ പേരിലാണ് സൗരഭിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ, മുസാപൂർ സിറ്റി എസ്പി രാജേഷ് കുമാർ പറഞ്ഞു. അതേസമയം കൊലപാതകത്തിൽ പ്രതിഷേധിച്ച് സൗരഭിന്റെ വീട്ടുകാർ കേസിലെ മുഖ്യപ്രതി സുശാന്ത് പാണ്ഡെയുടെ വീടിന് മുൻപിൽ ശവസംസ്കാര ചടങ്ങുകൾ നടത്തി പ്രതിഷേധിച്ചു. സംഭവത്തിൽ മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications