കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 മണിക്കൂർ ജോലി.. പുലർച്ചെ 5.30 വരെ ചർച്ചകൾ... ഉത്തർ പ്രദേശിൽ ചടുല നീക്കങ്ങളുമായി പ്രിയങ്ക!

Google Oneindia Malayalam News

Recommended Video

cmsvideo
UPയിൽ ൽ ചടുല നീക്കങ്ങളുമായി പ്രിയങ്ക | News Of The Day | Oneindia Malayalam

ലഖ്‌നൗ: ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യം മാത്രമല്ല, അതേ ചടുലതയും ഊര്‍ജ്ജസ്വലതയും കാര്‍ക്കശ്യവും പ്രിയങ്ക ഗാന്ധിക്കുണ്ട്. അത് തന്നെയാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നതും. ഇന്ദിരാ ഗാന്ധിയുടെ മടങ്ങി വരവാണ് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്നത്.

വന്‍ വിജയമായ റോഡ് ഷോയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് വേഗത്തില്‍ തന്നെ കടന്നു പ്രിയങ്ക ഗാന്ധി. മണിക്കൂറുകളോളം വിശ്രമം ഇല്ലാതെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരിയുടെ പ്രവര്‍ത്തനങ്ങള്‍.

പ്രിയങ്കയുടെ മാജിക്

പ്രിയങ്കയുടെ മാജിക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. ഉത്തര്‍ പ്രദേശ് ആകട്ടെ ബിജെപിയുടെ ശക്തി കേന്ദ്രവുമാണ്. ഒരു വശത്ത് എസ്പിയും ബിഎസ്പിയുമുണ്ട്. അണിയറയില്‍ നിന്നും പൊടുന്നനെ അരങ്ങത്തേക്ക് വന്ന പ്രിയങ്ക ഗാന്ധിക്ക് കുറഞ്ഞ സമയം കൊണ്ട് എന്ത് മാജിക് കാണിക്കാനാവും എന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.

കോൺഗ്രസ് ആവേശത്തിൽ

കോൺഗ്രസ് ആവേശത്തിൽ

ലഖ്‌നൗവില്‍ വന്‍ ജനപങ്കാളിത്തതോടെ പ്രിയങ്കയുടെ അരങ്ങേറ്റ റാലി നടത്താന്‍ സാധിച്ചതില്‍ കോണ്‍ഗ്രസ് ആവേശത്തിലാണ്. റാലിക്ക് പിന്നാലെ പ്രിയങ്ക നേരെ പോയത് ജയ്പൂരിലേക്ക് ആണ്. ജയ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച റോബര്‍ട്ട് വാദ്രയേയും അമ്മ മൗറീനയേയും കാണാനായിരുന്നു ആ പോക്ക്.

41 മണ്ഡലങ്ങളുടെ ചുമതല

41 മണ്ഡലങ്ങളുടെ ചുമതല

വൈകാതെ തന്നെ തിരിച്ച് ലഖ്‌നൗവിലെത്തി പ്രിയങ്ക തെരഞ്ഞെടുപ്പ് ചുമതലകളില്‍ സജീവമായി. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ മേഖലയില്‍ ആണ് സോണിയയുടേയും രാഹുലിന്റെയും മണ്ഡലങ്ങളായ അമേത്തിയും റായ്ബറേലിയും ഉളളത്.

വരാണസിയും അയോധ്യയും

വരാണസിയും അയോധ്യയും

ഈ രണ്ട് മണ്ഡലങ്ങളില്‍ ഒഴികെ കോണ്‍ഗ്രസ് ശുഷ്‌കമാണ് ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍. ഈ മേഖലയില്‍ നേട്ടമുണ്ടാക്കാനായാല്‍ ഉത്തര്‍ പ്രദേശ് പിടിക്കുക കോണ്‍ഗ്രസിന് എളുപ്പമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം മണ്ഡലമായ വാരാണസിയും പ്രിയങ്കയുടെ ചുമതലയ്ക്ക് കീഴില്‍ വരുന്നു. മാത്രമല്ല അയോധ്യയും ഈ മേഖലയില്‍ ആണ്.

ചടുലമായ നീക്കങ്ങൾ

ചടുലമായ നീക്കങ്ങൾ

യോഗി ആദിത്യനാഥിന് വന്‍ സ്വാധീനമുളള ഹിന്ദു മേഖലകളാണ് കിഴക്കന്‍ യുപിയിലുളളത്. ഈ കോട്ടയാണ് പ്രിയങ്കയ്ക്ക് പൊളിക്കേണ്ടതുളളത്. അതുകൊണ്ട് തന്നെ ലഖ്‌നൗവിലുളള നാല് ദിവസങ്ങളില്‍ ചടുലമായ നീക്കങ്ങളാണ് പ്രിയങ്ക നടത്തുന്നതും. കഴിഞ്ഞ ദിവസം 16 മണിക്കൂറാണ് പ്രിയങ്ക ഓരോ മണ്ഡലത്തിലേയും നേതാക്കളെ കാണാനായി മാറ്റി വെച്ചത്.

മാരത്തൺ ചർച്ചകൾ

മാരത്തൺ ചർച്ചകൾ

പുലര്‍ച്ചെ 5.30 വരെ പ്രിയങ്കയുടെ മാരത്തോണ്‍ കൂടിക്കാഴ്ചകള്‍ നീണ്ടു. എതിരാളികള്‍ക്ക് ഇത് വഴി ശക്തമായ സന്ദേശമാണ് പ്രിയങ്ക നല്‍കുന്നത്. പത്ത് മണ്ഡലങ്ങളിലെ നേതാക്കളുമായി ഒരു മണിക്കൂര്‍ വീതമാണ് പ്രിയങ്ക ചര്‍ച്ച നടത്തിയത്. ഗ്രൂപ്പ് കളി പാടില്ലെന്നും ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നേതാക്കള്‍ക്ക് പ്രിയങ്ക കര്‍ശന നിര്‍ദേശവും നല്‍കി.

മോദി-രാഹുല്‍ പോരാട്ടം

മോദി-രാഹുല്‍ പോരാട്ടം

സ്ഥാനാര്‍ത്ഥി ആരെന്ന് നോക്കാതെ യോജിച്ചുളള പിന്തുണ നല്‍കാന്‍ നേതാക്കളോടും പ്രവര്‍ത്തകരോടും പ്രിയങ്ക നിര്‍ദേശിച്ചു. പാര്‍ട്ടിയെക്കുറിച്ച് താന്‍ നിരവധി കാര്യങ്ങള്‍ പഠിച്ച് വരികയാണ് എന്ന് പ്രിയങ്ക പറയുന്നു. 2019ലേത് ഉറപ്പായും ഒരു മോദി-രാഹുല്‍ പോരാട്ടമായിരിക്കും എന്നാണ് പ്രിയങ്ക ഗാന്ധി പ്രവചിക്കുന്നത്.

English summary
2019 Will be Modi vs Rahul, says Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X