'ദുരുപയോഗം, പരാതികൾ', വാട്‌സ്ആപ്പ് ഓഗസ്റ്റിൽ നിരോധിച്ചത് 23.28 ലക്ഷം അക്കൗണ്ടുകൾ
ഓഗസ്റ്റ് മാസത്തിൽ മാത്രം വാട്‌സ്ആപ്പ് നിരോധിച്ചത് 23.28 ലക്ഷം അക്കൗണ്ടുകൾ. ഉപഭോക്താക്കളില്‍ നിന്നുള്ള പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 10 ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഉടനടി നീക്കം ചെയ്തത്. ജൂലൈയിൽ 23.87 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്.
നിയമലംഘനത്തിന് നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകള്‍ വാട്‌സാപ്പ് എല്ലാ മാസവും പുറത്തുവിടാറുണ്ട്. 2021-ലെ ഐ.ടി. നിയമം അനുസരിച്ച് വാട്‌സാപ്പ് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഓഗസ്റ്റിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

കൃത്യമായ കണക്കുകൾ വിലയിരുത്തിയാൽ ഓഗസ്റ്റ് 1 നും 31 നും ഇടയിൽ 2,328,000 അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. 1,008,000 എണ്ണം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ നീക്കം ചെയ്തു. നിയമവിരുദ്ധ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി വാട്‌സാപ്പിന് സ്വന്തം സംവിധാനങ്ങളും ഉപഭോക്താക്കളില്‍നിന്നും അധികാരികളില്‍നിന്നുമുള്ള പരാതികള്‍ സ്വീകരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനവും ഉണ്ട്.

അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും എതിരെ ഉപഭോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഈ സംവിധാനത്തിലൂടെയാണ്. വാട്സ്ആപ്പിന്റെ പുതിയ കണക്കുകൾ അനുസരിച്ച് ഓഗസ്റ്റ് മാസത്തിൽ 598 അക്കൗണ്ടുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഉടനടി പരിഹാരം കണ്ടെന്നും വാട്സ്ആപ്പ് പറയുന്നു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജൂണിൽ മാസത്തിൽ 22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകളാണ് വാട്സ്ആപ്പ് നിരോധിച്ചത്. മേയ് മാസത്തിൽ 19 ലക്ഷം അക്കൗണ്ടുകളും വാട്സ്ആപ്പ് പൂട്ടി.

ഇന്ത്യയില്‍ കലാപങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രമസമാധാന പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്ന തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി വാട്ട്സ്ആപ്പ് മാറിയെന്ന ആക്ഷേപങ്ങൾ സജീവമാണ്ഇതിന് പിന്നാലെയാണ് ദുരുപയോഗം തടയാന്‍ വാട്ട്‌സ്ആപ്പ് കർശന നടപടികള്‍ ആരംഭിച്ചത്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുക, വ്യാജവാര്‍ത്തകളെക്കുറിച്ചും ഫോര്‍വേഡ് സ്പാം സന്ദേശങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്ട്സ്ആപ്പ് നിരവധി മെറ്റാ ഡാറ്റയുടെ ട്രാക്ക് സൂക്ഷിക്കുന്നുണ്ട്. അതിനാല്‍ ഏതെങ്കിലും ഉപയോക്താവ് ''സേവന നിബന്ധനകള്‍'' ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് വാട്ട്‌സ്ആപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്.മൂന്ന് ഘട്ടങ്ങളിലായാണ് വാട്‌സാപ്പ് പരിശോധന നടത്തുന്നത്. ആദ്യം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ്.

രണ്ടാമത്തേത് സന്ദേശങ്ങള്‍ അയക്കുന്ന സമയത്താണ്. മൂന്നാമത്തേത് ഉപഭോക്താക്കളുടെ പരാതികളും റിപ്പോര്‍ട്ടുകളും ലഭിക്കുമ്പോഴാണ്. ഉപഭോക്കാക്തക്കള്‍ നല്‍കുന്ന എല്ലാ റിപ്പോര്‍ട്ടുകളും പരിശോധിക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു.വാട്‌സാപ്പിന്റെ സേവന വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിക്കുമ്പോഴാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക. തട്ടിപ്പുകള്‍, ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടും. ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെ നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വാട്‌സാപ്പിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം നടപടി സ്വീകരിക്കും.












Click it and Unblock the Notifications