സ്വര്‍ണവും വെള്ളിയും അല്ല, കടത്താന്‍ ശ്രമിച്ചത് 2,400 കിലോ ബീഫ്!!!
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞിരുന്നു ഇനി വരാനിരിയ്ക്കുന്നത് 'ഗോമാംസ കള്ളക്കടത്തിന്റെ' നാളുകളായിരിയ്ക്കുമെന്ന്. ചെറിയ തോതിലുള്ള മാംസക്കടത്തല്ല അവിടെ നടക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത.
സ്വര്‍ണമോ, വെള്ളിയോ മയക്കുമരുന്നുകളോ അല്ല, 2,400 കിലോഗ്രാം ബീഫ് കടത്താന്‍ ശ്രമിയ്ക്കവെയാണ് നാല് പേര്‍ പോലീസിന്റെ പിടിയിലായത്. ഒരു ട്രക്കിലായിരുന്നു മാംസം കടത്താന്‍ ശ്രമിച്ചത്. ഏതാണ്ട് അഞ്ചേകാല്‍ ലക്ഷം രൂപ വിലവരും ഇത്രയും ഇറച്ചിയ്‌ക്കെന്നാണ് കണക്കാക്കുന്നത്.

യൂനുസ് ഖുറേഷി, അക്തര്‍ ഷേഖ്, ഖാന്‍ ജാഫര്‍, സാജിദ് ഖുറേഷി എന്നിവരാണ് ബീഫ് കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത്. പോലീസിനേക്കാള്‍ കൂടുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ബീഫ് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത്. എങ്കിലും പലയിടങ്ങളിലും ഇപ്പോഴും ബീഫ് സുലഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധനം നിലവില്‍ വന്നത്. ഇതിനെിരെ ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.












Click it and Unblock the Notifications