ഇന്ത്യയില്‍ ഈ 253 രാഷ്ട്രീയ പാർട്ടികള്‍ ഇനിയില്ല: നിഷ്ക്രിയമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
ദില്ലി: രാജ്യത്തെ 253 അനംഗീകൃത രജിസ്ട്രേഡ് പാര്‍ട്ടികളെ (ആര്.യു.പി.പി.) നിഷക്രിയമായി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിന് പുറമെ നിലവിലില്ലാത്ത 86 ആര് യു പി പികളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചിഹ്നങ്ങളുടെ ഉത്തരവിന് (1968) കീഴിലുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഈ 339 പാർട്ടികള്ക്കെിരായ നടപടിയോടെ വീഴ്ചവരുത്തിയ പാർട്ടികള്‍ക്കെതിരായ നടപടി 2022 മെയ് 25 മുതല്‍ 537 ആയി ഉയരുകയും ചെയ്തു.

ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29 എ പ്രകാരം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പേര്, ആസ്ഥാനം, ഭാരവാഹികള്‍, വിലാസം, പാന്‍കാർഡ് എന്നിവയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ കാലതാമസം കൂടാതെ കമ്മീഷനെ അറിയിക്കണം എന്നതാണ് ചട്ടം. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അതാത് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന, അല്ലെങ്കില്‍ ബന്ധപ്പെട്ട പാർട്ടികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയച്ച കത്തുകള്‍/നോട്ടീസുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നക്കുന്നത്.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 86 പാർട്ടികള്‍ നിലവില്‍ പ്രവർത്തന രഹിതമാണെന്ന് കണ്ടെത്തി. ഇത്തരത്തില്‍ 2022, മേയ് 25നും 2022 ജൂണ്‍ 20നുമുള്ള ഉത്തരവുകളിലൂടെ ആകെ 284 പാർട്ടികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ബീഹാര്‍, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരില് നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 253 പാർട്ടികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

പാർട്ടികള്‍ അയച്ച കത്തിനോ/നോട്ടിസിനോ മറുപടി നല്‍കാത്തതിനാലും സംസ്ഥാന നിയമസഭകളിലേക്കോ 2014 ലും 2019 ലും നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ ഒരിക്കല്‍പോലും മത്സരിക്കാത്തതിനാലുമാണ് ഈ 253 പാർട്ടികളേയും നിഷ്ക്രിയമായി പ്രഖ്യാപിച്ചത്. ഈ പാർട്ടികള്‍ 2015 മുതല്‍ നിയമാനുസൃതം പാലിക്കേണ്ട 16-ലധികം നടപടികള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കമ്മീഷന് വ്യക്തമാക്കുന്നു.

253 പാര്‍ട്ടികളില്‍, 66 പാർട്ടികള്‍ 1968-ലെ ചിഹ്ന ഉത്തരവിലെ ഖണ്ഡിക 10ബി പ്രകാരം ഒരു പൊതുചിഹ്നത്തിനായി അപേക്ഷിച്ചിട്ടും ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ കുറഞ്ഞത് 5 ശതമാനത്തെയെങ്കിലും മത്സരിപ്പിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതു ചിഹ്നത്തിന്റെ പ്രത്യേകാവകാശം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ പാർട്ടികള്‍ക്ക് നല്‍കുന്നത്.

എന്നാല്‍ ചിഹ്നം അനുവദിച്ചിട്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ അവസരം നഷ്ടപ്പെടുത്തുകയും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു രാഷ്്രടീയ പാര്‍ട്ടിയായി ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഇവർക്ക് പ്രത്യേകാവകാശങ്ങളും നേട്ടങ്ങളും വകുപ്പ് 29 എയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''രജിസ്ട്രേഷന് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കണമെന്നും അതിനുശേഷം മത്സരിക്കുന്നത് തുടരണമെന്നും നിയമത്തില്‍ പ്രത്യേകം പറയുന്നുണ്ട്. പാര്‍ട്ടി ആറ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ആ പാര്‍ട്ടി നീക്കം ചെയ്യപ്പെടുമെന്നുമാണ് നിയമം.

അതേസമയം, നിഷ്ക്രിയമാക്കപ്പെട്ട ഏതെങ്കിലും കക്ഷിക്ക് നടപടിയില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനേയോ/തെരഞ്ഞെടുപ്പ് കമ്മിഷനേയോ സമീപിക്കാം. തങ്ങളിപ്പോഴും പ്രവർത്തിന്നു എന്നതിന്റെ എല്ലാ തെളിവുകളും, വര്‍ഷം തിരിച്ചുള്ള (വീഴ്ചവരുത്തിയ എല്ലാ വര്‍ഷങ്ങളിലേയും) വാര്‍ഷിക ഓഡിറ്റ് അക്കൗണ്ടുകള്‍, സംഭാവനകളുടെ റിപ്പോര്‍ട്ട്, ചെലവ് റിപ്പോര്‍ട്ട്, സാമ്പത്തിക ഇടപാടുകള്‍, ഭാരവാഹികളുടെ പുതുക്കിയ രേഖകള്‍ എന്നിവ സഹിതമായിരിക്കണം അപ്പീല്‍ നല്‍കേണ്ടത്.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ











Click it and Unblock the Notifications