കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ടിക്കറ്റ് നിഷേധിച്ച് ബിജെപി

Google Oneindia Malayalam News

ഭോപ്പാല്‍: എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും സീറ്റ് നിഷേധിച്ച് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക. മൂന്ന് ഡസന്‍ എംഎല്‍എമാരെയും മൂന്ന് മന്ത്രിമാര്‍ക്കും ടിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് ബിജെപിയുടെ ആദ്യത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍ ഇന്‍ഡോര്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധീകരിക്കുന്ന ഇന്‍ഡോര്‍, ഗോവിന്ദപുര, ഭോപ്പാല്‍ (നോര്‍ത്ത്) എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പൂര്‍ത്തിയാവാനുള്ളത്.

ബിജെപി നേതാവ് ബാബുലാല്‍ ഗൗര്‍ ഗോവിന്ദപുരയില്‍ നിന്ന് വീണ്ടും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. നോര്‍ത്ത് ഭോപ്പാലില്‍ ആരിഫ് അഖ്വീലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഗോവിന്ദപുരയില്‍ മത്സരിക്കണമെന്നാണ് ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജന്മനാടായ ബുദ്നിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

8-modi-amitshah-jp

വ്യാപം കേസില്‍ ഉള്‍പ്പെട്ട മുന്‍ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയ്ക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു. പകരം വിധിഷയില്‍ ലക്ഷ്മി കാന്ത് ശര്‍മയുടെ സഹോദരന്‍ ഉമകാന്ത് ശര്‍മയെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ഹര്‍ദയില്‍ കമല്‍ പട്ടേലിനെയാണ് നിര്‍ത്തിയത്. 35 എംഎല്‍എമാര്‍ക്കും ബിജെപി ഇത്തവണ ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. വനിതാ ശിശുക്ഷേമ മന്ത്രി മായാ സിംഗ്, ഹര്‍ഷ് സിംഗ്, വനംവകുപ്പ് മന്ത്രി ഗൗരിശങ്കര്‍ ഷേജ് വാര്‍ എന്നിവര്‍ക്കാണ് ഇത്തവണ സീറ്റ് നഷ്ടമായിട്ടുള്ളത്. ഗൗരിശങ്കറിന് മകനെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടത്. അദ്ദേഹത്തിന്റെ മകന്‍ മുദിതിനെ സാഞ്ചിയില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച എംഎല്‍എ ചമ്പാലാല്‍ ദേവാഡയ്ക്ക് ബിജെപി ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. പന്നാലാല്‍ ശാക്യയെയും പാര്‍ട്ടി സീറ്റ് നല്‍കാതെ തഴഞ്ഞിട്ടുണ്ട്.

മൂന്ന് തവണ അധികാരത്തിലെത്തിയ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉയരുന്ന സാഹചര്യത്തില്‍ ഏട്ട് വനിതാ എംഎല്‍എമാര്‍ക്കാണ് സീറ്റ് നിഷേധിച്ചിട്ടുള്ളത്. മന്ത്രി മായാ സിംഗിന് പകരം സതീഷ് സിക്കര്‍വാറിനെയാണ് നിര്‍ത്തിയിട്ടുള്ളത്. അഗറില്‍ നിന്ന് മത്സരിക്കുന്ന മനോഹര്‍ ഉന്ത് വല്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക ബിജെപി എംപി. സ്പീക്കര്‍ സീതാരാമന്‍ ശര്‍മയ്ക്കും നരോതം മിശ്രയ്ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

English summary
27 MLAs Denied Tickets as BJP's Candidate List for MP Polls Out, Vyapam Accused’s Brother Makes the Cut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X