25 കാരനെ തല്ലിക്കൊന്നു, മൃതദേഹത്തിന്‍റെ തലയറുത്ത് മന്ത്രവാദം
ദില്ലി: സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ 25കാരന്റെ മൃതദേഹം മന്ത്രവാദ ക്രിയകള്‍ക്ക് ഉപയോഗിച്ചതായി സംശയം. വടക്കന്‍ ദില്ലിയിലാണ് സംഭവം. ഡിസംബര്‍ 12 നാണ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ രോഹിണി (25) കൊല്ലപ്പെട്ടത്. കേസില്‍ രോഹിണിയുടെ മൂന്ന് സുഹൃത്തുക്കള്‍ അറസ്റ്റിലായി. ലഹരി ഉപയോഗിയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ഒളിപ്പിച്ച മൃതദേഹം അഞ്ജാതനായ ഏതോ മന്ത്രവാദി ആഭിചാരക്രിയകള്‍ക്ക് ഉപയോഗിച്ചാതായി പൊലീസ് പറയുന്നു.
ഡിസംബര്‍ 12 നാണ് രോഹിണി കൊല്ലപ്പെടുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ഡിസംബര്‍ 16നാണ് മൃതദേഹം തിരിച്ചറിയുന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് മന്ത്രവാദ കളം ഉണ്ടായിരുന്നുവെന്നും മന്ത്രവാദം നടന്നതായും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട രോഹിണിയുടെ തലയും ഹൃദയവും ശ്വാസകോശവും, വൃക്കകളും മോഷ്ടിയ്ക്കപ്പെട്ടിരുന്നു. ആഭിചാരത്തിന് വേണ്ടി മന്ത്രവാദി തലയറുത്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

നസീം ഖാന്‍ (20), സമീര്‍ (19), സഞ്ജയ് (19) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. മയക്കുമരുന്ന് വാങ്ങി നാല് പേരും പാര്‍ട്ടി നടത്തുകയായിരുന്നു. രണ്ട് തവണയാണ് എല്ലാവരും മയക്കുമരുന്ന് കുത്തി വച്ചത്. എന്നാല്‍ രോഹിണി മൂന്നാം തവണയും ലഹരി ഉപയോഗിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഈ മൃതദേഹമാണ് മന്ത്രവാദത്തിന് ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications