എന്തിന് റുമാല്‍ ധരിച്ചു: മുസ്ലിം പണ്ഡിതരെ തല്ലിച്ചതച്ചു, ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടുു!

  • Written By:
Subscribe to Oneindia Malayalam

ബാഗ്പത്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് മുസ്ലിം പണ്ഡ‍ിതന്മാരെ തല്ലിച്ചെന്ന് പരാതി. ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പതിലേയ്ക്ക് പോകുകയായിരുന്ന മൂവര്‍ സംഘമാണ് ആക്രമിക്കപ്പെട്ടത്. എന്തിനാണ് റുമാല്‍ ധരിച്ചതെന്ന് ആക്രോശിച്ചുകൊണ്ടാണ് മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെത്താന്‍ കുറച്ച് സമയം അവശേഷിക്കെ ആറ് പേര്‍ ചേര്‍ന്ന് കോച്ചിലെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് മുസ്ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രെയിന്‍ അഹ്മദിയ്യ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗുല്‍സാര്‍, ഇസ്രാര്‍, അബ്രാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുമ്പുദണ്ഡുകളുള്‍പ്പെടെയുള്ള വസ്തുുക്കളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ബാഗ്പത്തിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ​എന്നാല്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്ന റിപ്പോര്‍ട്ട് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനില്‍ വച്ച് ഒരു യുവാവുമായുണ്ടായ വാക് തര്‍ക്കത്തിനൊടുവിലാണ് ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് ആക്രമിക്കപ്പെട്ടതെന്നാണ് മൗലവിമാര്‍ ആരോപിക്കുന്നത്.

railways

ആക്രമണത്തിന് പിന്നില്‍ വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളുള്ളതായി അറിവില്ല. സീറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങളാണ് അക്രമത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തോടെ ന്യുനപക്ഷ വിഭാഗങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഹ്മദിയ്യ പോലീസ് സ്റ്റേഷന് മുമ്പിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

നേരത്തെ ജൂണില്‍ 16 കാരനായ ജുനൈദ് ഖാനെ ട്രെയിനില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. സീറ്റ് സര്‍ക്കത്തിനൊടുവില്‍ 20 പേരുള്‍പ്പെട്ട സംഘമാണ് 16കാരനെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ബീഫ് കൈവശം വച്ചിട്ടുണ്ടെന്നും രാജ്യവിരുദ്ധരാണെന്നും ആരോപിച്ചായിരുന്നു മര്‍ദിച്ചത്. ദില്ലിയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം.

English summary
Three Muslim clerics from Baghpat in Western Uttar Pradesh were assaulted by about half a dozen miscreants in a moving train and later thrown out of the train.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്