കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസത്തിനുള്ളില്‍ ബിജെപിയില്‍ കൂട്ട രാജി! മൂന്ന് തീപ്പൊരി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു!

  • By
Google Oneindia Malayalam News

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒറ്റയടിക്ക് 25 നേതാക്കള്‍ ബിജെപിയിലേക്ക് പോയ പിന്നാലെ പാര്‍ട്ടിക്ക് ത്രിപുരയില്‍ നിന്നും കനത്ത തിരിച്ചടി. ഒറ്റയടിക്ക് മൂന്ന് പേരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ എത്തിയത്. ത്രിപുരയില്‍ ബിജെപി വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള തീപ്പൊരി നേതാക്കളാണ് പാര്‍ട്ടി വിട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരിക്കുന്നത്.

 കാവി പുതച്ചു

കാവി പുതച്ചു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് 35 വര്‍ഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ആദ്യമായി കാവി പുതച്ചത്. ആകെയുള്ള 59 സീറ്റില്‍ 35 സീറ്റും നേടിയായിരുന്നു ബിജെപിയുടെ വിജയം. എട്ട് സീറ്റുകളില്‍ സഖ്യകക്ഷിയായ ഐപിഎഫ്ടിയും വിജയിച്ചു.

 സംപൂജ്യരായി

സംപൂജ്യരായി

അതേസമയം രണ്ട് തവണ ത്രിപുര ഭരിച്ച കോണ്‍ഗ്രസ് ആവട്ടെ തിരഞ്ഞെടുപ്പില്‍ നിഷ്പ്രഭമായി. മുന്‍ തിരഞ്ഞെടുപ്പില്‍ 10 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ ഇത്തവണ കോണ്‍ഗ്രസ് സംപൂജ്യരായി. എന്നാല്‍ വരുന്ന ലോക്സഭയിലും തേരോട്ടത്തിനൊരുങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ത്രിപുരയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

കോണ്‍ഗ്രസിലേക്ക് ചേക്കേറി

കോണ്‍ഗ്രസിലേക്ക് ചേക്കേറി

ഒറ്റയടിക്ക് മൂന്ന് മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ബിജെപി വൈസ് പ്രസിഡന്‍റ് സുബാല്‍ ഭൗമിക്, കിസാന്‍ മോര്‍ച്ച വൈസ് പ്രസിഡന്‍റ് പ്രേംതോഷ് ദേബ്നാഥ്, പ്രകാശ് ദാസ് എന്നിവരാണ് കോണ്‍ഗ്രസില്‍ എത്തിയ പ്രമുഖര്‍.

 സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഭൗമികും ദാസും നേരത്തേ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇവര്‍ ബിജെപിയിലേക്ക് പോയത്. മൂവരേയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കിഷോര്‍ ദെബ്രുമാന്‍ പറഞ്ഞു.ഇനിയും കൂടുതല്‍ നേതാക്കള്‍ ത്രിപുരയില്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും ദബ്രുമാന്‍ വ്യക്തമാക്കി.

 സര്‍ക്കാരിനെ വീഴ്ത്തില്ല

സര്‍ക്കാരിനെ വീഴ്ത്തില്ല

ബിജെപിയില്‍ ഒരു ബാധ്യതയായി തുടരാനില്ല. ലോക്സഭയില്‍ മത്സരിച്ചാല്‍ താന്‍ പരാജയപ്പെടുമെന്നാണ് ചിലര്‍ പറഞ്ഞത്. വലിയ പോരാട്ടത്തിലൂടെയാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചത്. സര്‍ക്കാരിനെ വീഴ്ത്തില്ല, ഭൗമിക് മാധ്യമങ്ങളോട് പറഞ്ഞു.

 മാരത്തോണ്‍ ചര്‍ച്ച

മാരത്തോണ്‍ ചര്‍ച്ച

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സുബാല്‍ ഭൗമിക്ക് പാര്‍ട്ടി വിടാനുണ്ടായ കാരണമെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ മാരണത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് ഭൗമിക് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തിരുമാനിച്ചത്.

 പടിഞ്ഞാറന്‍ ത്രിപുര

പടിഞ്ഞാറന്‍ ത്രിപുര

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഭൗമിക് പടിഞ്ഞാറന്‍ ത്രിപുരയില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ കോണ്‍ഗ്രസ് വിട്ട് ഭൗമിക് ബിജെപിയില്‍ ചേരുകയായിരുന്നു.

 രാഹുല്‍ ഗാന്ധിയുടെ റാലി

രാഹുല്‍ ഗാന്ധിയുടെ റാലി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലിയില്‍ പാര്‍ട്ടി വിട്ട് പോയവരെല്ലാം മടങ്ങിയെത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ റാലി നടക്കുന്നത്. കൂടുതല്‍ നേതാക്കള്‍ മടങ്ങിയെത്തുമെന്ന് ഭൗമിക്കും വ്യക്തമാക്കി.ത്രിപുരയില്‍ കഴിഞ്ഞ ദിവസം സിപിഎം നേതാവായ ദേബാഷിഷ് സെന്‍ കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

 സഖ്യകക്ഷി കൈവിട്ടു

സഖ്യകക്ഷി കൈവിട്ടു

ത്രിപുരയില്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഐപിഎഫ്ടി നിലപാട്. നിയമസഭാ തിരഞ്ഞെുപ്പില്‍ ഗ്രാമീണ മേഖലയില്‍ അടക്കം ബിജെപിയുടെ കുതിപ്പിന് മുന്നില്‍ നിന്ന പാര്‍ട്ടിയാണ് ഐപിഎഫ്ടി.

 25 ബിജെപി നേതാക്കള്‍

25 ബിജെപി നേതാക്കള്‍

ത്രിപുരയ്ക്ക് പുറമെ അരുണാചല്‍ പ്രദേശില്‍ നിന്നും നിരവധി നേതാക്കള്‍ ഒറ്റയടിക്ക് ബിജെപി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 25 നേതാക്കള്‍ രാജിവെച്ചത്. ഇക്കൂട്ടത്തില്‍ രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ഉണ്ട്. ഇവരെല്ലാം തന്നെ കോണ്‍റാഡ് സാങ്ങ്മയുടെ പീപ്പിള്‍സ് പാര്‍ട്ടില്‍ ചേര്‍ന്നു.

 കണക്ക് കൂട്ടല്‍ തെറ്റി

കണക്ക് കൂട്ടല്‍ തെറ്റി

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് നേതാക്കളുടെ കൂട്ട കൊഴിഞ്ഞ് പോക്ക്. ഇവിടെ നിന്ന് ഇത്തവണ 20 സീറ്റെങ്കിലും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

English summary
3 Tripura BJP Leaders, Including State Vice-President, Join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X