കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാ ഭീഷണി; 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു, വൈറസ് ആക്രമണം ഹിറ്റാച്ചിയില്‍!!

സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

  • By S
Google Oneindia Malayalam News

ദില്ലി: സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് രാജ്യത്തെ 32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. എടിഎം കാര്‍ഡുകള്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഇത്രയധികം എടിഎം കാര്‍ഡുകള്‍ രാജ്യത്തെ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്. എടിഎം കാര്‍ഡുകള്‍ മാറ്റി വാങ്ങുകയോ പിന്‍നമ്പറുകള്‍ മാറ്റുകയോ വേണമെന്നാണ് ബാങ്കുകള്‍ നല്‍കുന്ന നിര്‍ദ്ദേശം.

എന്നാല്‍ എസ്ബിഐ ബ്ലോക്ക് ചെത കാര്‍ഡുകള്‍ക്ക് പകരം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ലക്ഷം എടിഎം കാര്‍ഡുകളാണ് എസ്ബിടി ബ്ലോക്ക് ചെയ്തത്. ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്ന് എസ്ബിടി വ്യക്തമാക്കിയിട്ടുണ്ട്.

 ബ്ലോക്ക് ചെയ്ത ബാങ്കുകള്‍

ബ്ലോക്ക് ചെയ്ത ബാങ്കുകള്‍

എസ്ബിഐ, എസ്ബിഐ അസോസിയേറ്റഡ് ബാങ്കുകള്‍, എച്ച്ഡിഎഫ്‌സി, ആക്‌സിസ്, യേസ് ബാങ്ക് എന്നിവയാണ് സുരക്ഷആ വീഴ്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുള്ളത്.

സുരക്ഷാ വീഴ്ച ഹിറ്റാച്ചി കമ്പനിയില്‍ നിന്ന്

സുരക്ഷാ വീഴ്ച ഹിറ്റാച്ചി കമ്പനിയില്‍ നിന്ന്

എടിഎം മെഷീനുകളും കാര്‍ഡുകളും നിര്‍മ്മിക്കുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വ്വീസ് കമ്പനിയില്‍ നിന്നാണ് എടിഎം കാര്‍ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

വൈറസ് ബാധയോ

വൈറസ് ബാധയോ

വൈറസോ പ്രത്യേക സോഫ്റ്റ് വെയറോ ഉപയോഗിച്ച് ഹിറ്റാച്ചിയുടെ നെറ്റ് വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുമ്പ് ഹിറ്റാച്ചി നെറ്റ് വര്‍ക്കിനെ വൈറസ് ആക്രമിച്ചിരുന്നു.

മാസ്റ്റര്‍ കാര്‍ഡുകളും റുപേ കാര്‍ഡുകളും

മാസ്റ്റര്‍ കാര്‍ഡുകളും റുപേ കാര്‍ഡുകളും

26 ലക്ഷം വരുന്ന വിസ/ മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷത്തോളം റൂപേ കാര്‍ഡുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

വിവരം ഔദ്യോഗികമായി അറിയിച്ചില്ല

വിവരം ഔദ്യോഗികമായി അറിയിച്ചില്ല

എടിഎം കാര്‍ഡുകള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ഇമെയില്‍ വഴിയോ ടെക്‌സ്റ്റ് മെസേജുകള്‍ വഴിയോ ഉപയോക്താക്കളെ വിവരമറിയിക്കാറുണ്ടെങ്കിലും ഇത്തവണ എടിഎം കൗണ്ടറുകളില്‍ എത്തുമ്പോഴാണ് കാര്‍ഡ് ബ്ലോക്കായ വിവരം ലഭിക്കുന്നത്.

English summary
32 lakhs ATM cards blocked in India over securuty breach. Visa/master card, rupay card is also blocked due to the security breach affected the Hitachi payment service company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X