കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തട്ടികൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യ മന്ത്രി

Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ നിന്ന് ഐസിസ് തട്ടികൊണ്ടുപോയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2014ലാണ് ഇറാഖില്‍ നിന്നും ഐസിസ് ഇന്ത്യക്കാരം തട്ടികൊണ്ടുപോയത്.

സിറിയയില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേര്‍ക്ക് ചാവേര്‍ ആക്രമണം... പിന്നില്‍ ഐസിസ്?സിറിയയില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേര്‍ക്ക് ചാവേര്‍ ആക്രമണം... പിന്നില്‍ ഐസിസ്?

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

Sushma Swaraj

ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സുഷമ സ്വരാജ് അറിയിച്ചു. ഐസിസ് തട്ടികൊണ്ട് പോയതായി കരുതുന്ന ജൂഡിത്ത് ഡീസൂസയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയതായും മന്ത്രി പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഐസിസിന്റെ ഭീഷണിബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് ഐസിസിന്റെ ഭീഷണി

ജൂണ്‍ ഒമ്പതിനാണ് കൊല്‍ക്കത്ത സ്വദേശിയായ ജൂഡിത്ത് ഡിസൂസയെ ഐസിസ് തട്ടികൊണ്ട് പോകുന്നത്. ഇറാഖില്‍ സന്നദ്ധ സംഘടന വളണ്ടിയറായിരുന്നു ജൂഡിത്ത്. രാമകൃഷ്ണ മിഷനിലെ പുരോഹിതര്‍ക്കു നേരെ ഉള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.

English summary
The 39 Indians, kidnapped by the dreaded ISIS in Iraq in June 2014, are still alive, External Affairs Minister Sushma Swaraj said, dismissing reports about their killing and insisting that efforts to trace them are on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X