ആം ആദ്മിയെ വിറപ്പിച്ച് കോൺഗ്രസ്; 4 എംഎൽഎമാർ ഉടൻ കോൺഗ്രസിൽ ചേരും?
ചണ്ഡീഗഡ്; അടുത്ത വർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ മുറുകുമ്പോഴും സംസ്ഥാനത്ത് ഇക്കുറിയും ഭരണ തുടർച്ച സ്വപ്നം കാണുകയാണ് കോൺഗ്രസ്. പാർട്ടി പ്രതീക്ഷകൾ ഉയർത്തി കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം ആം ആദ്മിയുടെ ബട്ടിൻഡയിലെ എംഎൽഎ കോൺഗ്രസിൽ ചേർന്നിരുന്നു. ഇപ്പോഴിതാ 5 ആം ആദ്മി എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് ചേരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ആം ആദ്മി ബട്ടിൻഡ റൂറൽ എംഎൽഎയും വനിതാ നേതാവുമായ രൂപീന്ദർ കൗർ റൂബിയായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. ആം ആദ്മി പാർട്ടി കൺവീനർ കെജ്‌രിവാളിന്റെ അവകാശവാദത്തിന് വിരുദ്ധമായി യഥാർത്ഥ അർത്ഥത്തിൽ 'ആം ആദാമി'യുടെ പാർട്ടി കോൺഗ്രസ് ആണ് എന്നായിരുന്നു രാജിക്ക് പിന്നാലെ രൂപീന്ദർ കൗർ പ്രതികരിച്ചത്.

പഞ്ചാബിൽ ഇത്തവണ അട്ടിമറി ഉണ്ടാക്കാമെന്ന് പ്രതീക്ഷിക്കുന്ന ആം ആദ്മിയെ സംബന്ധിച്ച് കനത്ത പ്രഹരമായിരുന്നു രൂപീന്ദർ കൗറിന്റെ രാജി. എന്നാൽ രൂപീന്ദറിന് പിന്നാലെ മറ്റ് നാല് എംഎൽഎമാർ കൂടി കോൺഗ്രസിലേക്ക് ഉടൻ ചേക്കേറിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടത്തിൽ തന്നെ 20 സീറ്റുകൾ ആം ആദ്മിക്ക് ലഭിച്ചിരുന്നു. എന്നാൽ നിലവിൽ 13 എംഎൽഎമാർ മാത്രമാണ് പാർട്ടിക്ക് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. സുഖ്പാൽ ഖൈറ, ജഗ്ദേവ് സിംഗ് കമാലു, പിർമൽ സിംഗ് ഖൽസ, നാസർ സിംഗ് മഷാഹിയ എന്നിവരാണ് ഇതുവരെ പാർട്ടി ബന്ധം ഉപേക്ഷിച്ചത്.രൂപീന്ദർ കൗർ റൂബി കൂടി പാർട്ടി വിട്ടതോടെ ആപ്പിന്റെ പഞ്ചാബ് ഘടകത്തിന് കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെതിരെ കലാപം നടത്തിയ എഎപി എംഎൽഎമാരെല്ലാം ആപ്പുമായുള്ള ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞു.

അതേസമയം ആം ആദ്മിയിലെ നാല് എംഎൽഎമാർ കൂടി ഉടൻ കോൺഗ്രസിലേക്ക് ചേക്കേറാൻ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ആം ആദ്മി നേതൃത്വവും സ്ഥിരീകരിക്കുന്നു. എന്നാൽ മികച്ച പ്രകടനം നടത്താത്ത നേതാക്കളാണ് പാർട്ടി വിടാൻ ഒരുങ്ങുന്നതെന്നാണ് ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം.

കൂടുതൽ എംഎൽഎമാർ പാർട്ടി വിടാൻ ആഗ്രഹിക്കുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം തങ്ങളുടെ മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരാണ്, 2022ൽ ഇവരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടുവരണമെന്ന ആവശ്യവും വോട്ടർമാരിൽ നിന്ന് ഉയർന്നിട്ടുണ്ട്, ആം ആദ്മി നേതാവ് വെളിപ്പെടുത്തി.

രൂപീന്ദർ റൂബി പാർട്ടി വിട്ടത് 2022 ൽ അവർക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണെന്ന് പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ പറഞ്ഞു. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭട്ടിൻഡയ്ക്ക് പകരം അയൽ മണ്ഡലങ്ങളായ ഭുചോ മാണ്ഡിയോ മാലൗത്തോ മത്സരിക്കണമെന്ന താത്പര്യത്തിലാണ് റൂപീന്ദർ. കോൺഗ്രസിൽ ചേർന്നാലും രൂപീന്ദറിന്റെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. കാരണം കോൺഗ്രസ് നേതാക്കൾ അവർക്കായി സിറ്റിംഗ് മണ്ഡലങ്ങൾ വിട്ടുകൊടുക്കാൻ യാതൊരു സാധ്യത ഇല്ലെന്നും ചീമ പറഞ്ഞു.

അതേസമയം ആം ആദ്മി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്.നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കിന് കാരണം ദില്ലി നേതൃത്വത്തിന്റെ മോശം സമീപനമാണെന്ന് പേര് വെളിപ്പെടുത്താത്ത നേതാവ് പ്രതികരിച്ചു. നാലര വർഷം ത്ങളുടെ എംഎൽഎമാർ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടില്ല എങ്കിൽ അതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനും ഉണ്ടെന്നും നേതാവ് പറഞ്ഞു.അതേസമയം ആം ആദ്മി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നത്.നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കിന് കാരണം ദില്ലി നേതൃത്വത്തിന്റെ മോശം സമീപനമാണെന്ന് പേര് വെളിപ്പെടുത്താത്ത നേതാവ് പ്രതികരിച്ചു. നാലര വർഷം ത്ങളുടെ എംഎൽഎമാർ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടില്ല എങ്കിൽ അതിന്റെ ഉത്തരവാദിത്തം നേതൃത്വത്തിനും ഉണ്ടെന്നും നേതാവ് പറഞ്ഞു.
'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'












Click it and Unblock the Notifications