കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ മികച്ച നേട്ടം; നക്‌സലുകളെ ഒതുക്കാന്‍ ചെയ്തത്, മന്ത്രാലയത്തിന്റെ രേഖകള്‍

Google Oneindia Malayalam News

ദില്ലി: നാല് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് എടുത്തു പറയാവുന്ന നേട്ടങ്ങളിലൊന്ന് ആഭ്യന്തര വകുപ്പിന്റെ മികച്ച പ്രകടനമാണ്. നക്‌സലുകളെയും തീവ്രവാദികളെയും ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച മിക്ക നടപടികളും ഫലം കണ്ടുവെന്ന് വേണം കരുതാന്‍. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വകുപ്പ് ഏറ്റെടുക്കുമ്പോഴുണ്ടായിരുന്ന പ്രധാന വെല്ലുവിളി നക്‌സലുകളും കശ്മീരി തീവ്രവാദികളുമായിരുന്നു. മോദി ഭരണം നാല് വര്‍ഷം പിന്നിടുമ്പോള്‍ നക്‌സല്‍ ആക്രമണത്തില്‍ ഗണ്യമായ കുറവ് വന്നുവെന്നത് എടുത്തുപറയേണ്ടതാണ്. തീവ്രവാദി ആക്രമണങ്ങളില്‍ 36 ശതമാനം കുറവാണുണ്ടായിരിക്കുന്നത്.

Narendramodi

നക്‌സല്‍ സ്വാധീന മേഖലകളെ ബന്ധിപ്പിച്ച് റോഡ് നിര്‍മിക്കുന്ന പദ്ധതിക്ക് കേന്ദ്രം 2016 ഡിസംബറില്‍ അംഗീകാരം നല്‍കിയിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലെ 44 ജില്ലകളിലൂടെ കടന്നുപോകുന്ന റോഡ് 5412 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്നതാണ് പദ്ധതി. 11752 കോടി രൂപയാണ് ഇതിന് കണക്കാക്കുന്നത്. 3775 കിലോമീറ്റര്‍ നിര്‍മാണത്തിനുള്ള അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.

നക്‌സല്‍ സ്വാധീനമുള്ള 35 ജില്ലകള്‍ക്ക് 3000 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. ഈ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഈ ഫണ്ട് വിനിയോഗിക്കും. ഇത്തരം പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് കീഴില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നുവരുന്നു.

കെവിനെ കൊന്നിട്ട് എന്തുനേടി? കെവിന്റെ ഭാര്യയായി ജീവിക്കും; ക്രൂരതകള്‍ നീനു വെളിപ്പെടുത്തുന്നുകെവിനെ കൊന്നിട്ട് എന്തുനേടി? കെവിന്റെ ഭാര്യയായി ജീവിക്കും; ക്രൂരതകള്‍ നീനു വെളിപ്പെടുത്തുന്നു

ഇതിന്റെ ഫലമായി നേരത്തെ പതിവായി ആക്രമണങ്ങള്‍ നടന്നിരുന്ന മേഖലകളില്‍ സുരക്ഷ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ സുരക്ഷ മെച്ചപ്പെട്ടു. അക്രമങ്ങള്‍ 36 ശതമാനം കുറഞ്ഞു. മരണങ്ങള്‍ സംഭവിക്കുന്ന അക്രമങ്ങളില്‍ 55 ശതമാനം കുറവുണ്ടായി. ഇടതു തീവ്രവാദികളെ ഇല്ലാതാക്കുന്നതില്‍ 14 ശതമാനം പുരോഗതിയുണ്ടായി. കീഴടങ്ങുന്ന നക്‌സലുകളുടെ എണ്ണം 143 ശതമാനം വര്‍ധിച്ചു.

സുരക്ഷാ സേനകളില്‍ പ്രാദേശിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അര്‍ധ സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. 320 പോലീസ് സ്‌റ്റേഷനുകള്‍ ഈ ജില്ലകളില്‍ സ്ഥാപിച്ചു. 2339 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. 32 നക്‌സല്‍ സ്വാധീന ജില്ലകളില്‍ പുതിയതായി 1789 പോസ്റ്റ് ഓഫീസുകള്‍ സ്ഥാപിച്ചു. അക്രമത്തില്‍ കൊല്ലപ്പെടുന്ന സൈനികരുടെയും സാധാരണക്കാരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിച്ചു. ഇതെല്ലാം സംഘര്‍ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വസിക്കുന്നവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിട്ടുണ്ട്.

English summary
4 years of Modi sarkar: How Home Ministry took the fight to the naxals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X