Get Updates
Get notified of breaking news, exclusive insights, and must-see stories!

തബ്ലീഗിസമ്മേളനത്തില്‍ പങ്കെടുത്ത 4000 പേരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി

ദില്ലി: നിസാമുദിനിലെ തബ്ലീഗി മതസമ്മേളനത്തില്‍ പങ്കെടുത്ത 4000 പേരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി ഇവരെ വിട്ടയക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നതായി ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ആണ് പറഞ്ഞത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തബ്ലീഗി മത സമ്മേളനം നടന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500 ലധികം പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയായവരില്‍ 900 പേര്‍ ദില്ലി സ്വദേശികളായിരുന്നു. മറ്റുള്ളവരില്‍ ഭൂരിഭാഗവും തമിഴ്‌നാട് തെലുങ്കാന സ്വദേശികളുമാണ്.

nizamuddin

കൊറോണയുടെ ഭാഗമായി രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് സമ്മേളനം സംഘടിപ്പിച്ചുവെന്ന പരാതിയില്‍ എട്ട് പേര്‍ക്കെതിരെ നിസാമുദീന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ വിട്ടയക്കില്ലെന്നും പൊലീസിന് കൈമാറുമെന്നുമായിരുന്നു അധികൃതര്‍ അറിയിച്ചത്.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം അമ്പതിനായിരത്തിനടുത്താണ്. 49391 പേര്‍ക്കാണ് ഇതുവരേയും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 33514 പേര്‍ ഇപ്പോഴും രാജ്യത്ത് ചികിത്സയില്‍ കഴിയുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. ആകെ 15525 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത്. 984 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചവരാണ്. 12089 പേരാണ് നിലവില്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊറോണ രോഗികളില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഗുജറാത്താണ്. 6245 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 4496 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 441 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1381പേര്‍ക്കാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്.

നിസാമുദിന്‍ സമ്മേളനം സംഘടിപ്പിച്ച ദില്ലിയില്‍ 5104 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 2572 പേര്‍ ഇപ്പോളും ദില്ലിയില്‍ ചികിത്സയില്‍ തുടരുകയാണ്. 1468 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. അതേസമയം, സംസ്ഥാനത്ത് പുതിയ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 64 പേരാണ് ദില്ലിയില്‍ ആകെ മരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദില്ലിയില്‍ മരണ നിരക്ക് കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+