കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് ;എഎപി നേരിടുന്ന വെല്ലുവിളികള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പയറ്റി പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനോടകം തന്നെ സജീവമായിരിയ്ക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങലില്‍ ഇതിനോടകം തന്നെ സജീവമായി.

ദേശീയ രാഷ്ട്രീയത്തിലും അങ്കത്തിനിറങ്ങുന്ന ആംആദ്മിപാര്‍ട്ടിയ്ക്ക് ദില്ലി ഉയര്‍ത്തിയ വെല്ലുവിളിയെക്കാള്‍ അല്‍പ്പം ഗൗരവമേറിയ വെല്ലുവിളിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നേരിടേണ്ടി വരിക. ലോക്‌സഭതെരഞ്ഞെടുപ്പിനൊരുങ്ങുന്ന എഎപി നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഇവയാണ്

അംഗത്വം നേടുന്നതിനുള്ള തിരക്ക്

അംഗത്വം നേടുന്നതിനുള്ള തിരക്ക്

ദില്ലിയില്‍ ആംആദ്മി തീര്‍ത്ത വിജയത്തില്‍ ആകൃഷ്ടരായി ഒട്ടേറെപ്പേരാണ് ഇതിനോടകം പാര്‍ട്ടിയില്‍ അംഗത്വം നേടിയത്. എഎപിയില്‍ അംഗത്വം നേടാനുള്ള തിരക്ക് ഇത് വരെയും അവസാനിച്ചിട്ടില്ല. അംഗത്വം നേടാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിയ്ക്കുന്നതാണ് ഇപ്പോള്‍ പാര്‍ട്ടി ഓഫീസുകളുടെ പ്രധാന ജോലി.

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയം

സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ആംആദ്മി പാര്‍ട്ടി നേടുന്ന പ്രധാന വെല്ലുവിളി.ഓരോ സീറ്റിലേയ്ക്കും നൂറുകണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ തിരെഞ്ഞെടുക്കക പ്രയാസകരമാണ്.

പ്രചാരണം

പ്രചാരണം

മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ആണ് പാര്‍ട്ടിയ്ക്ക് വേരോട്ടമുള്ളത്. എന്നാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല..

വോളണ്ടിയര്‍മാര്‍

വോളണ്ടിയര്‍മാര്‍

രാജ്യത്തെ എട്ട് ലക്ഷത്തോളം പോളിംഗ് ബൂത്തുകളില്‍ വോളണ്ടിയര്‍മാരെ നിര്‍ത്താന്‍ എഎപിയ്ക്ക് സാധിയ്ക്കുമോ എന്നതും വെല്ലവുവിളി തന്നെയാണ്. ബിജെപിയ്ക്കും കോണ്‍ഗ്രസിനുമൊക്കെ ഇക്കാര്യത്തില്‍ ടെന്‍ഷനിടിയ്‌ക്കേണ്ട ആവശ്യം ഇല്ല.

ഫണ്ട് ശേഖരണം

ഫണ്ട് ശേഖരണം

ലോക്‌സഭതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഫണ്ട് ശേഖരണമാണ് ആംആദ്മി നേരിടുന്ന അടുത്ത വെല്ലുവിളി


English summary
Aam Aadmi Party (AAP) goes national with the upcoming Lok Sabha polls, it faces a number of challenges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X