വമ്പൻ ആഘോഷത്തിൽ ബിജെപി : പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം; നേട്ടം ചർച്ച ചെയ്യും
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യാൻ ബിജെപി ഇന്ന് യോഗം ചേരും. വൈകിട്ടാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി കാഴ്ച വച്ച പ്രകടനങ്ങളും വിജയവും യോഗത്തിൽ ഇന്ന് ചർച്ചയാകും. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടിക്ക് തകർപ്പൻ വിജയം ലഭിക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, 4 സംസ്ഥാനങ്ങളിൽ ബിജെപി വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നേട്ടം ഉണ്ടായിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഉയർന്ന ബിജെപി ഈ 4 സംസ്ഥാനങ്ങളിൽ വിജയം ആഘോഷിക്കുകയാണ്.
ഉത്തർപ്രദേശിൽ ചരിത്ര നേട്ടവുമായി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരും. യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വിജയിച്ചു എന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. 37 കൊല്ലത്തിനുശേഷമാണ് ഉത്തർപ്രദേശിൽ ഒരു പാർട്ടിക്ക് വീണ്ടും തുടർ ഭരണം ലഭിക്കുന്നത്.
ഇത് ബിജെപിയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. ഈ ചരിത്ര നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഉത്തരപ്രദേശ്. 44 .6 ശതമാനം വോട്ട് നേടിയിരിക്കുകയാണ് ഇവിടെ ബിജെപി. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് നിലവിൽ മെച്ചപ്പെട്ട ഇരിക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി പകുതി സീറ്റുകളുമായി പിന്നിൽ ആയി. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിയെ അപേക്ഷിച്ച് നേട്ടമുണ്ടാക്കി. എന്നാൽ, പാർട്ടിയുടെ പ്രതീക്ഷയ്‌ക്ക് അനുസരിച്ച് ഈ നേട്ടം വളരെ താഴെയാണ്.
കോൺഗ്രസിനെയും ബിഎസ്പിയും തകർത്ത് കളഞ്ഞാണ് ബിജെപി നേട്ടം കൈവരിച്ചത്. സമാജ് വാദി പാർട്ടിക്ക് വിചാരിച്ചതുപോലെ നേട്ടം കരസ്ഥമാക്കാൻ കഴിഞ്ഞില്ല. എന്നാൽ, വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ ഉത്തർപ്രദേശിൽ ബിജെപി ശക്തമായ ലീഡ് നില ഉയർത്തിയിരുന്നു. കോൺഗ്രസിൻറെ ശ്രദ്ധാ കേന്ദ്രങ്ങളിൽ പോലും ബിജെപി തൂത്തുവാരി. റായ്ബറേലിയിൽ കോൺഗ്രസിനെ തകർത്ത് വീഴ്ത്തി ബിജെപി മുന്നിലായി. ഇവിടെ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് ജേതാവ് ആയത്. എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആയ മനീഷ് ചൗഹാൻ പിന്നിലായി.












Click it and Unblock the Notifications