കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കൊപ്പം 60 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും; കേരളത്തില്‍ നിന്ന് 2 പേരും മന്ത്രിസഭയിലേക്ക്?

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വിദേശ രാഷ്ട്രതലവന്‍മാരുള്‍പ്പടെ ക്ഷണിക്കപ്പെട്ട 80000ത്തോളം പേരാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത്.

<strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി</strong>ഒരു മാസം ചാനല്‍ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉണ്ടാവില്ല; വിലക്കുമായി എഐസിസി

രാവിലെ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും അടല്‍ സമാധിയിലെത്തി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും നരേന്ദ്ര മോദി ആദരാജ്ഞാലികള്‍ അര്‍പ്പിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി സൈനികര്‍ക്കും മോദി ആദരമര്‍പ്പിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, മനേക ഗാന്ധി, സ്മൃതി ഇറാനി എന്നിവരും മോദിയെ അനുഗമിച്ചു. വിശദവിവരങ്ങള്‍ ഇങ്ങനെ..

 50-60 പേര്‍

50-60 പേര്‍

സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളില്‍ നിന്ന് 8 മുതല്‍ പത്തുവരെ പേര്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കും. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമസ്, അര്‍ജുന്‍ റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാസ് ജാവേഡ്ക്കര്‍, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.

അരുണ്‍ ജയ്റ്റിലി ഉണ്ടായേക്കില്ല

അരുണ്‍ ജയ്റ്റിലി ഉണ്ടായേക്കില്ല

പാര്‍ട്ടി ദേശീയ അധ്യക്ഷ അമിത് ഷാ മന്ത്രിസഭയിലേക്ക് കടന്നുവരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരിന്നെങ്കിലും നിര്‍ണ്ണായകമായ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച അരുണ്‍ ജയ്റ്റിലിയെ പിന്തിരിപ്പിക്കാന്‍ നരേന്ദ്ര മോദി ഇന്നലെ അദ്ദേഹവുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിന്‍റെ പ്രതിനിധി

കേരളത്തിന്‍റെ പ്രതിനിധി

കേരളത്തിന്‍റെ പ്രതിനിധിയായി അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ തുടര്‍ന്നേക്കും. കുമ്മനം രാജശേഖരനോട് ദില്ലിയിലെത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്കില്ലെന്ന് നേരത്തെ കുമ്മനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചത് മന്ത്രിപദം നല്‍കാനാണെന്നാണ് സൂചന. കണ്ണന്താനത്തിനൊപ്പം കുമ്മനവും മന്ത്രിസഭയില്‍ ഇടംപിടിച്ചാല്‍ കേരളത്തിന്‍റെ പ്രാധിനിത്യം രണ്ടാവും.

ലോക നേതാക്കള്‍

ലോക നേതാക്കള്‍

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി ലോക നേതാക്കള്‍ ദില്ലിയിലെത്തി തുടങ്ങി. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും

ഇവരും

ഇവരും

തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച്. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവരും ചടങ്ങിലെത്തുമെന്ന് ന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

രാഷ്ട്രപതി ഭവന്‍റെ മുന്നില്‍

രാഷ്ട്രപതി ഭവന്‍റെ മുന്നില്‍

സത്യപ്രതിജ്ഞാ വൈകീട്ട് ആറര മുതല്‍ എല്ലാ ദൂരദര്‍ശന്‍ ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. രാഷ്ട്രപതി ഭവന്‍റെ മുന്നില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആറാമത്തെ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. സാധാരണ ധര്‍ബാര്‍ ഹാളിലാണ് ചടങ്ങുകള്‍ നടത്താറുള്ളത്.

8000ത്തോളം പേര്

8000ത്തോളം പേര്

എന്നാല്‍ മോദിയുടെ രണ്ടാമൂഴത്തില്‍ എത്തുന്ന അതിഥികളുടെ എണ്ണം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്‍റെ മുന്‍ഭാഗത്തേക്ക് മാറ്റിയത്. 8000ത്തോളം ആളുകള്‍ ചടങ്ങിന് എത്തുമെന്നാണ് കണക്ക്കൂട്ടല്‍. 2014 ല്‍ ഏതാണ്ട് അയ്യായിരത്തോളം പേരായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നത്.

സോണിയയും രാഹുലും

സോണിയയും രാഹുലും

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ചി ഡി ദേവെഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള എന്‍ഡിഎ നേതാക്കളും ചടങ്ങിന് എത്തും.

മമതയും പിണറായിയും എത്തില്ല

മമതയും പിണറായിയും എത്തില്ല

അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ല. ബംഗാളിൽ തൃണമൂൽ ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് മമത ചടങ്ങിന് എത്താതത്.

ട്വീറ്റ്

വിദേശ രാഷ്ട്ര തലവന്‍മാര്‍ ദില്ലിയിലെത്തുന്നു

ആദരവ് അര്‍പ്പിക്കുന്നു

ദേശീയ യുദ്ധസ്മാരകത്തില്‍ നരേന്ദ്ര മോദി ആദരവ് അര്‍പ്പിക്കുന്നു

English summary
50-60 ministers take oath with Narendra Modi today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X