ദില്ലിയില്‍ നടക്കുന്ന മിക്ക പീഡനങ്ങള്‍ക്കും പിന്നില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളെന്ന് ബിജെപി
ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളെ അടച്ചാക്ഷേപിച്ച ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ വീണ്ടും പരാമര്‍ശങ്ങളുമായി രംഗത്തെത്തി. ദില്ലിയില്‍ നടക്കുന്ന 50ശതമാനം പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കും പിന്നില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണെന്നാണ് അഹൂജ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ദില്ലി വനിത കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നും ഗ്യാന്‍ദേവ് അഹൂജ പറയുന്നു. ജെഎന്‍യു കാമ്പസില്‍ നിന്ന് ദിവസവും പുറത്ത് തള്ളുന്നത് മൂവായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളാണെന്ന് കഴിഞ്ഞ ദിവസം അഹൂജ പറയുകയുണ്ടായി. പരാമര്‍ശം വിവാദമായതോടെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

പീഡനങ്ങള്‍ക്ക് പിന്നില്‍
ദില്ലിയിലെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പിന്നില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളാണെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ.

അപമാനിച്ചു
ജെഎന്‍യു വിദ്യാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് അഹൂജ വീണ്ടും നടത്തിയിരിക്കുന്നത്. ദില്ലിയില്‍ നടക്കുന്ന 50ശതമാനം പീഡനങ്ങള്‍ക്കും ഉത്തരവാദി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളാണ്. ദില്ലി വനിത കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പരാമര്‍ശം
ജെഎന്‍യു കാമ്പസ്സില്‍ നിന്ന് ദിവസവും പുറത്ത് തള്ളുന്നത് മൂവായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളാണെന്ന് അഹൂജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതുമാത്രമല്ല, 2000 മദ്യക്കുപ്പികള്‍, 50,000 എല്ലിന്‍ കഷ്ണങ്ങള്‍, ഗര്‍ഭനിരോധന ഇന്‍ജക്ഷനുകള്‍, സിഗരറ്റ് കുറ്റികള്‍ എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി
വലിയ സദാചാരം പ്രസംഗിച്ച ഗ്യാന്‍ദേവിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. അഹൂജ ബാര്‍ ഡാന്‍സര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും, പണം വിതറുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

രാത്രിയില്‍ നഗ്നനൃത്തം
ജെഎന്‍യു വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളെന്ന് വിളിച്ച അഹൂജ രാത്രിയില്‍ അവിടെ നടക്കുന്നതിനെക്കുറിച്ചും പറയുകയുണ്ടായി. പകല്‍ സമാധാനപരമായി സമരം നടത്തുന്ന ഇവര്‍ രാത്രിയില്‍ നഗ്നനൃത്തവും കുത്തഴിഞ്ഞ ജീവിതവുമാണ് നയിക്കുന്നതെന്നും പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications