കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 55 % വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നു; കൂടുതലും സ്ത്രീകള്‍, സര്‍വെ റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 55 ശതമാനം വിവാഹിതരും പങ്കാളികളെ വഞ്ചിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. വിവാഹിതരായ ഇന്ത്യക്കാരില്‍ 55 ശതമാനം പേരും ഒരു തവണയെങ്കിലും തങ്ങളുടെ പങ്കാളികളോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയിലെ ആദ്യത്തെ വിവാഹേതര ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍ നടത്തിയ ഏറ്റവും പുതിയ സര്‍വെ വ്യക്തമാക്കുന്നത്.

ആളുകള്‍ ഒരേസമയം രണ്ട് പേരുമായി പ്രണയത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം ഇന്ത്യക്കാരും. ഒരു വ്യക്തിയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെയും പങ്കാളിയുടെ ഭാഗത്ത് നിന്ന് വഞ്ചനയുണ്ടാകാമെന്നാണ് അഭിപ്രായപ്പെടുന്നവര്‍ 46 ശതമാനം പേരാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

സ്ത്രീകള്‍ മുന്‍പില്‍

സ്ത്രീകള്‍ മുന്‍പില്‍

പങ്കാളികളോട് വിശ്വാസക്കുറവ് കാണിക്കുന്നതില്‍ മുമ്പില്‍ സ്ത്രീകളാണന്നാണ് ഗ്ലീഡന്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നത്. 56 ശതമാനം സ്ത്രീകളും തങ്ങളുടെ പങ്കാളികളോട് ഒരിക്കലെങ്കില്‍ അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. അവിശ്വസ്ത കാണിക്കുമെങ്കിലും പങ്കാളികളോട് പലപ്പോഴും ക്ഷമിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.

ക്ഷമിക്കുന്നവര്‍

ക്ഷമിക്കുന്നവര്‍

ഏഴ് ശതമാനം പേരും പങ്കാളിയോട് രണ്ടാമതൊന്ന് ആലോചിക്കാതെ ക്ഷമിക്കും. സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണെങ്കില്‍ 40 ശതമാനം പേരും ക്ഷമിക്കും. അതുപോലെ തന്നെ പങ്കാളികള്‍ തങ്ങളോട് ക്ഷമിക്കുന്നമെന്ന് 69 ശതമാനം പേരും പ്രതീക്ഷിക്കുന്നു.

1,525 ദമ്പതിമാര്‍

1,525 ദമ്പതിമാര്‍

ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 25 നും 50 നും ഇടയിൽ പ്രായമുള്ള 1,525 ദമ്പതിമാരിലാണ് ഗവേഷണം നടത്തിയത്. 2017 ഏപ്രിലില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്ലീഡന്‍ ഡേറ്റിങ് ആപ്പിന് നിലവില്‍ രാജ്യത്ത് എട്ട് ലക്ഷം വരിക്കാരാണ് ഉള്ളത്.

വിവാഹമോചന നിരക്ക്

വിവാഹമോചന നിരക്ക്

ഇന്ത്യയിലെ വിവാഹമോചന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1 ശതമാനം ആണെന്നും സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ആയിരം ദമ്പതിമാരില്‍ 13 പേര്‍ മാത്രമെ വിവാഹമോചിതരാവുന്നുള്ളു. ഇന്ത്യയിലെ 90 ശതമാനം വിവാഹങ്ങളും ഇപ്പോഴും നടക്കുന്നത് കുടുംബങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ശേഷമാണ്. 5 ശതമാനം പേര്‍ മാത്രമാണ് പ്രണയ വിവാഹത്തിലേര്‍പ്പെടുന്നത്.

മാറ്റൊരാളുമായി അടുപ്പം

മാറ്റൊരാളുമായി അടുപ്പം

ഇതോടൊപ്പം തന്നെ ഇന്ത്യയിലെ ദമ്പതിമാരില്‍ 49 ശതമാനം പേരും തങ്ങളുടെ പങ്കാളികളോടല്ലാതെ മാറ്റൊരാളുമായി അടുപ്പമുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. അതില്‍ തന്നെ 10 ല്‍ 5 പേരും ഇതിനിനോടകം തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ (47%) അല്ലെങ്കില്‍ ഒരുരാത്രി(46%) ഒരുമിച്ച് ചിലവഴിക്കുകയോ ചെയ്തിട്ടുണ്ടെന്നും സര്‍വെ കണ്ടെത്തുന്നു.

വിവാഹേതര ബന്ധം

വിവാഹേതര ബന്ധം

സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 41 ശതമാനം സ്ത്രീകളും പങ്കാളിയല്ലാത്ത മറ്റൊരാളുമായി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിക്കുന്നു. എന്നാല്‍ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളത് 26 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ്. തങ്ങള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് 53 ശതമാനം സ്ത്രീകളും സമ്മതിക്കുമ്പോള്‍ പുരുഷന്‍മാരില്‍ ഇത് 43 ശതമാനം മാത്രമാണ്.

മോദിക്കും അമിത് ഷാക്കും ഭയം; പിടിയിലാകുന്നവര്‍ അവര്‍ക്ക് നേരെ തിരിഞ്ഞേക്കും, ആഞ്ഞടിച്ച് കോണ്‍ഗ്രസ്മോദിക്കും അമിത് ഷാക്കും ഭയം; പിടിയിലാകുന്നവര്‍ അവര്‍ക്ക് നേരെ തിരിഞ്ഞേക്കും, ആഞ്ഞടിച്ച് കോണ്‍ഗ്രസ്

1500 രൂപ മുതല്‍ ലഭിക്കുന്ന തോക്കുകള്‍, പുറത്ത് നിന്ന് വന്ന ഗുണ്ടകള്‍; ദില്ലി കത്തിച്ചത് ഇങ്ങനെ1500 രൂപ മുതല്‍ ലഭിക്കുന്ന തോക്കുകള്‍, പുറത്ത് നിന്ന് വന്ന ഗുണ്ടകള്‍; ദില്ലി കത്തിച്ചത് ഇങ്ങനെ

English summary
55% married Indians have cheated on their spouses, most are women: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X