Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപ്പരസ്യം നല്‍കിയ 60കാരനെ വധു തട്ടിക്കൊണ്ട് പോയി, ശേഷം

ചെന്നൈ: വിവാഹപ്പരസ്യം നല്‍കിയ 60കാരനെ വധു തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം കാറിനുള്ളില്‍ ബന്ധിയാക്കി വച്ച് ശേഷം മധ്യവയസ്‌ക്കന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. വിവാഹപ്പരസ്യം ഒരു പ്രമുഖ തമിഴ് പത്രത്തില്‍ നല്‍കിയതോടെയാണ് ബാങ്ക് ജീവനക്കാരനായിരുന്ന രാമമൂര്‍ത്തിയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.

വിവാഹ മോചിതനായ ഇദ്ദേഹം ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. അടുത്തിടെ ജോലിയില്‍ നിന്നും വിരമിച്ച രാമമൂര്‍ത്തി മാട്രിമോണിയല്‍ പരസ്യത്തിലൂടെ തനിയ്ക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താന്‍ ശ്രമിച്ചു. പരസ്യം നല്‍കി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വൈഷ്ണവി എന്ന് പേരുള്ള യുവതി രാമമൂര്‍ത്തിയെ വിളിച്ചു.

Indian Wedding

തനിയ്ക്ക് 35 വയസുണ്ടെന്നും രാമമൂര്‍ത്തിയുടെ സാന്പത്തിക സ്ഥിതിയും മറ്റ് മനസിലാക്കണമെന്നും എല്ലാം യോജിച്ച് വന്നാല്‍ വിവാഹം കഴിയ്ക്കാമെന്നും പറഞ്ഞു. ഇക്കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിന് വേണ്ടി ചൊവ്വാഴ്ച കോയംബേഡ് ബസ്‌റ്റോപ്പിലേയ്ക്ക് വിളിച്ച് വരുത്തി.

ഇരുവരും സംസാരിയ്ക്കുന്നതിനിടെ നാലംഗ സംഘം കാറില്‍ എത്തുകയും വൈഷ്ണവിയുടെ സാഹായത്തോടെ രാമമൂര്‍ത്തിയെ കാറില്‍ കയറ്റുകയും ചെയ്തു. രണ്ട് ദിവസം രാമമൂര്‍ത്തിയെ കാറില്‍ തന്നെ ബന്ധിയാക്കി സംഘം നഗരത്തില്‍ കറങ്ങി. ബാങ്കില്‍ 35 ലക്ഷം രൂപയോളം രാമൂര്‍ത്തിയുടെ പേരില്‍ ഉണ്ടെന്ന് മനസിലാക്കിയ സംഘം അദ്ദേഹത്തെ ബാങ്കിലെത്തിച്ചു.

പണമെടുക്കാന്‍ ആവശ്യപ്പെട്ട ശേഷം പുറത്ത് കാത്ത് നിന്നു. ഈ അവസരത്തില്‍ ബാങ്ക് മാനേജരോട് തന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണെന്ന് പറഞ്ഞു. ബാങ്ക് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയെന്നറിഞ്ഞതോടെ അക്രമികള്‍ രക്ഷപ്പെട്ടു. പത്രപരസ്യങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+