കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംവരവ് രാജകീയം; 5 മിനിറ്റിനുള്ളില്‍ 60,000 മാഗി വിറ്റു തീര്‍ന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മാഗിക്കു പകരം മറ്റൊരു ഉത്പന്നമില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കമ്പനി. വിലക്കിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടിവന്ന ഉത്പന്നം രണ്ടാം തവണ വിപണിയില്‍ എത്തിപ്പോള്‍ വമ്പിച്ച വില്‍പന. ഓണ്‍ലൈന്‍ കമ്പനിയായ സ്‌നാപ് ഡീലില്‍ വില്‍പനയ്ക്കുവെച്ച മാഗി 5 മിനിറ്റുകൊണ്ട് 60,000 പാക്കറ്റുകള്‍ വിറ്റുതീര്‍ന്നു.

വെല്‍കം കിറ്റ് എന്ന പേരിലായിരുന്നു മാഗി സ്‌നാപ് ഡീലിലൂടെ ഫ് ളാഷ് വില്‍പന ആരംഭിച്ചത്. ഒരു കിറ്റില്‍ 12 പാക്കറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇവ വാങ്ങാനായി നവംബര്‍ 9 മുതല്‍ രജിസ്‌ട്രേഷനും ആരംഭിച്ചു. ആരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാഗി വിപണയില്‍ സ്വീകാര്യമാകുമോ എന്ന കാര്യത്തില്‍ കമ്പനിക്ക് സംശയമുണ്ടായിരുന്നു.

maggi

എന്നാല്‍, കമ്പനിയെപ്പോലും അമ്പരപ്പിച്ചുകൊണ്ടുള്ള വില്‍പനയാണ് ഓണ്‍ലൈനിലൂടെ നടന്നതെന്ന് മാഗി സീനിയര്‍ വൈസ് പ്രസിഡന്റ് ടോണി നവീന്‍ പറഞ്ഞു. മാഗി ഉത്പന്നത്തിന് ഉപഭോക്താക്കള്‍ നല്‍കിവരുന്ന വിശ്വാസ്യതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഓണ്‍ലൈന്‍ വഴി അല്ലാതെയും മാഗിയുടെ വില്‍പന ഉടന്‍ പുന:രാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് ഇന്ത്യയില്‍ ആകമാനം മാഗിയുടെ വില്‍പന നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമാകുന്ന മോണോ സോഡിയം ഗ്ലൂട്ടോമോസ്(എം.എസ്.ജി), ലെഡ് എന്നിവ അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം. പിന്നീട് കോടതി ഉത്തരവിലൂടെയാണ് മാഗി വിപണിയിലേക്ക് തിരിച്ചുവന്നത്.

English summary
60000 Maggi Kits Sold Out in 5 Minutes on Snapdeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X