777888999 നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കും!ഞെട്ടിത്തരിച്ച് ടെക്ക് ലോകം

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: ഫേസ്ബുക്കിലും വാട്‌സാപ്പിലും വൈറലായിരിക്കുന്ന ഒരു സന്ദേശമാണ് ഇപ്പോള്‍ ടെക്ക് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ലോകത്തെ ഞെട്ടിച്ച റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഒരു പ്രത്യേക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വന്നാല്‍ എടുക്കരുതെന്നാണ് സന്ദേശം.

Read More: സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോപ്പ് കാന്‍സറിന് കാരണമാകും!ഖത്തറില്‍ സോപ്പുകള്‍ പിടിച്ചെടുത്തു

Read More: റഫ്‌സീനയുടെ ആത്മഹത്യയ്ക്ക് കാരണം പത്ര റിപ്പോര്‍ട്ടുകള്‍? ആ ചിത്രങ്ങള്‍ കാരണം അത് എല്ലാവരുമറിഞ്ഞു....

777888999 എന്ന ഒമ്പതക്ക നമ്പറില്‍ നിന്നും വരുന്ന കോള്‍ എടുത്താല്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം. സൈബര്‍ ആക്രമണത്തിന് പിന്നാലെ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ സത്യമാണെന്ന് വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാല്‍ ഇങ്ങനെയൊരു അപകടത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

777888999...

777888999...

777888999 എന്ന നമ്പറില്‍ നിന്നും വരുന്ന കോള്‍ എടുക്കരുതെന്നും, എടുത്താല്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കുമെന്നാണ് സന്ദേശം പ്രചരിക്കുന്നത്.

സ്ത്രീ സംസാരിക്കും...

സ്ത്രീ സംസാരിക്കും...

777888999 എന്ന നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഒരു സ്ത്രീ സംസാരിക്കുമെന്നും, ഇത് നിങ്ങളുടെ അവസാന കോളാണെന്ന് പറഞ്ഞയുടനെ ഫോണ്‍ പൊട്ടിത്തെറിക്കുമെന്നുമാണ് മറ്റൊരു സന്ദേശം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു...

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു...

ഒരു പ്രത്യേക ഒമ്പതക്ക നമ്പറില്‍ നിന്നുള്ള കോള്‍ എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കുമെന്ന സന്ദേശം ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാന്‍സംവേര്‍ ആക്രമണത്തിന് പിന്നാലെ...

റാന്‍സംവേര്‍ ആക്രമണത്തിന് പിന്നാലെ...

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അതിനാല്‍ തന്നെ മിക്കവരും ഇത് ഷെയര്‍ ചെയ്യുന്നുമുണ്ട്.

സന്ദേശം വ്യാജമെന്ന്...

സന്ദേശം വ്യാജമെന്ന്...

എന്നാല്‍ ഇതൊരു വ്യാജ സന്ദേശമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രത്യേക നമ്പറില്‍ നിന്നുമുള്ള കോള്‍ എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും അവര്‍ തീര്‍ച്ചപ്പെടുത്തുന്നുണ്ട്.

രാജ്യത്തിന്റെ കോഡുമില്ല...

രാജ്യത്തിന്റെ കോഡുമില്ല...

ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പത്തക്കമാണ്. എന്നാല്‍ പ്രസ്തുത നമ്പര്‍ വെറും ഒമ്പതക്കമാണ്. ഒമ്പതക്കമുള്ള നമ്പര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇനി മറ്റൊരു രാജ്യത്ത് നിന്നുള്ള കോള്‍ ആണെങ്കിലും അതില്‍ രാജ്യത്തിന്റെ കോഡ് ഉണ്ടാകും. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള കോളുകളിലും ഇത്തരം നമ്പര്‍ കാണാനാകില്ലെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

സന്ദേശം പ്രചരിപ്പിക്കരുതെന്ന്...

സന്ദേശം പ്രചരിപ്പിക്കരുതെന്ന്...

ഈ സന്ദേശത്തെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നും, ദയവ് ചെയ്ത് ഇത്തരം വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്നുമാണ് സാങ്കേതിക വിദഗ്ദര്‍ പറയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

റഫ്‌സീനയുടെ ആത്മഹത്യയ്ക്ക് കാരണം പത്ര റിപ്പോര്‍ട്ടുകള്‍? ആ ചിത്രങ്ങള്‍ കാരണം അത് എല്ലാവരുമറിഞ്ഞു....കൂടുതല്‍ വായിക്കൂ...

സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സോപ്പ് കാന്‍സറിന് കാരണമാകും!ഖത്തറില്‍ സോപ്പുകള്‍ പിടിച്ചെടുത്തു...കൂടുതല്‍ വായിക്കൂ...

വിവാദങ്ങളുടെ കൂട്ടുകാരിയായ നടി ഉണ്ടാക്കിയ കുഴപ്പങ്ങള്‍ നിസാരമല്ല! എത്രയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും !!കൂടുതല്‍ വായിക്കൂ...

English summary
Getting a call from 777888999? It's not a death call, your phone won't explode.
Please Wait while comments are loading...