കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയെ രക്ഷിക്കും വരെ വെള്ളം കുടിക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

GD Agarwal
ലഖ്‌നൗ: ഗംഗാനദിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലെന്ന വാശിയിലാണ് ഒരാള്‍. മരണം വരെ വെള്ളം വെള്ളം കുടിക്കാതെ കിടക്കാനാണ് പരിപാട്.

വെറുമൊരു സാധാരണക്കാനല്ല ഇദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകനും അല്ല. ഒരു പരിസ്ഥിതി എന്‍ജിനീയറാണ്. ഐഐടിയില്‍ നിന്ന് വിരമിച്ച അധ്യാപകന്‍. പ്രൊഫ. ജിഡി അഗര്‍വാള്‍.

81 വയസ്സുണ്ട് അഗര്‍വാളിന്. ഹരിദ്വാറിലെ മാതൃ സദന്‍ ആശ്രമത്തിലാണ് ഇദ്ദേഹം നിരാഹാരമിരിക്കുന്നത്. ഗംഗാ നദിയേയും അതുള്‍ക്കൊള്ളുന്ന പരിസ്ഥിതിയേയും സര്‍ക്കാര്‍ മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ ആവശ്യം. നദിയുടെ ഒഴുക്കിനെ ഒരിടത്തും മനുഷ്യര്‍ തടസ്സപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരില്‍ ഒരാളായ അഗര്‍വാള്‍ നിരാഹാരം തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതുവരേയും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് ലജ്ജാവഹമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ആചാര്യ ജിതേന്ദര്‍ പറയുന്നു. 2013 സെപ്റ്റംബര്‍ 19 ന് പ്രൊഫ. അഗര്‍വാള്‍ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതുവരേയും ആരും പ്രതികരിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് ദേശീയ ഗംഗ റിവര്‍ ബേസിന്‍ അതോറിറ്റിയിലെ മൂന്ന് അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രൊഫ. അഗര്‍വാള്‍ അനിശ്ചിത കാല നിരാഹാരം നടത്തിയിരുന്നു. പ്രശ്‌നം താന്‍ നേരിട്ട് പരിശോധിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു അന്ന നിരാഹാരം പിന്‍വലിച്ചത്.

ദേശീയ മാലിന്യ നിയന്ത്രണ ബോര്‍ഡിന്‍റെ സ്ഥാപക അംഗവും സെക്രട്ടറിയും ആയിരുന്നു പ്രൊഫ. അഗര്‍വാള്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ മുമ്പ് പലതവണ ഇദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

English summary
Environmental engineer and former IIT professor GD Agarwal, continuing his fast unto death to save the Ganga river for the 102nd day on Sunday, has now given up water too, a close aide said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X