മാധ്യമങ്ങളുടെ വക്കാലത്ത് ഏറ്റടുത്ത അഭിഭാഷകരെ സസ്‌പെൻഷൻ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാധ്യമങ്ങളുടെ വക്കാലത്ത് ഏറ്റടുത്ത അഭിഭാഷകരെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റേതാണ് നടപടി. വിവിധ കേസുകളില്‍ ഹാജരായ ഒന്‍പത് അഭിഭാഷകരെയാണ് സസ്‌പെന്റ് ചെയ്തത്.

മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇക്കാര്യം അറിയിച്ച് നോട്ടീസ് അയച്ചത്. ബാര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി നിര്‍ദേശം ലംഘിച്ചുവെന്നാണ് നോട്ടീസില്‍ കാരണം പറഞ്ഞത്.

law-court

തുടര്‍നടപടികള്‍ നാളെ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കും. നോട്ടീസ് ലഭിച്ച അഭിഭാഷകര്‍ക്ക് ജനറല്‍ ബോഡിയില്‍ വിശദീകരണം നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

English summary
9 advocetes suspension in Thiruvananthapuram.
Please Wait while comments are loading...