Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാനമ്മ ഒമ്പതുകാരിയെ മകനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു, കണ്ണ് ചൂഴ്ന്നെടുത്തു, കൊന്ന് തള്ളി

ജമ്മു കശ്മീരിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ക്ഷേത്ര വളപ്പില്‍ എട്ട് ദിവസം മൃഗീയമായി പീഡിപ്പിച്ചായിരുന്നു ആ ബാലികയെ കൊലപ്പെടുത്തിയത്. മുസ്ലീം വിരോധത്തിന്‍റെ പേരിലാണ് ആ പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തിയത്.

എന്നാല്‍ ആ നടുക്കം മാറും മുന്‍പ് തന്നെ മറ്റൊരു മൃഗീയ കൊലപാതകവാര്‍ത്തയാണ് ഇപ്പോള്‍ കാശ്മീരില്‍ നിന്ന് പുറത്തുവരുന്നത്. കത്വയില്‍ കൊല്ലപ്പെട്ടത് എട്ടുവയസുകാരിയെങ്കില്‍ കാശ്മീരിലെ ബരാമുല്ല ജില്ലയില്‍ കൊല്ലപ്പെട്ടത് ഒന്‍പതുകാരി. ആ പിഞ്ചുകുഞ്ഞിനെ ഇല്ലാതാക്കിയത് രണ്ടാനമ്മയും. നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ വിവരങ്ങള്‍ ഇങ്ങനെ

പോലീസില്‍ പരാതി

പോലീസില്‍ പരാതി

ഓഗസ്ത് 23 നാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ഉറി പോലീസില്‍ പരാതി നല്‍കുന്നത്. പിതാവിന്‍റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വികൃതമാക്കപ്പെട്ട്

വികൃതമാക്കപ്പെട്ട്

വനമേഖലയില്‍ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.

കണ്ണില്‍ ചോരയില്ലാതെ

കണ്ണില്‍ ചോരയില്ലാതെ

കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം നടത്തിയത് താനാണെന്ന് ഇവര്‍ പോലീസിനോട് തുറന്ന് പറഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആദ്യ ഭാര്യയാണ് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വൈരാഗ്യം

വൈരാഗ്യം

പെണ്‍കുട്ടിയോടും അവരുടെ അമ്മയോടും ഇവര്‍ക്കുണ്ടായ വൈരാഗ്യമാണത്രേ കൊലയ്ക്ക് കാരണം. ആദ്യഭാര്യയായ തന്നെ ഒഴിവാക്കി രണ്ടാം ഭാര്യയെയാണ് ഭര്‍ത്താവ് കൂടുതല്‍ സ്നേഹിച്ചതെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഭര്‍ത്താവ് ആവശ്യത്തിലധികം ഓമനിക്കുമായിരുന്നെന്നും ഇതോടെയാണ് കൊലപ്പെടുത്താന്‍ തിരുമാനിച്ചതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

തിരുമാനിച്ചു

തിരുമാനിച്ചു

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ 14കാരനായ മകനെ കൂട്ടിയാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ 14 കാരനും കൂട്ടുകാരും ചേര്‍ന്ന് തട്ടികൊണ്ടുവന്നു. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ മുന്നില്‍ വെച്ചാണ് 14 കാരനും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു.

അടിച്ചുവീഴ്ത്തി

അടിച്ചുവീഴ്ത്തി

എല്ലാവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ഉറപ്പുവരുത്തിയ സ്ത്രീ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചു കൊന്നു. കൊലപ്പെടുത്തിയിട്ടും അരിശം തീരാതിരുന്ന സ്ത്രീ ഒരു കോടാലിയെടുത്ത് പെണ്‍കുട്ടിയെ അടിച്ചു വീഴ്ത്തി. പിന്നീട് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു.

ചൂഴ്ന്നെടുത്തു

ചൂഴ്ന്നെടുത്തു

അതിന് ശേഷം കൂട്ടത്തില്‍ ഒരാള്‍ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു. പിന്നാലെ ആസിഡ് ഒഴിച്ച് പെണ്‍കുട്ടിയുടെ ശരീരം വികൃതമാക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മറവ് ചെയ്തു

മറവ് ചെയ്തു

ക്രൂരതയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടില്‍ കൊണ്ട് തള്ളി. പൈന്‍ മരക്കൊമ്പുകളും ചപ്പുചവറുകളും കൂട്ടി മൃതദേഹം ഒളിപ്പിച്ച് വെയ്ക്കാനും ഇവര്‍ ശ്രമിച്ചു. പ്രതികള്‍ എല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

കണ്ടെടുത്തു

കണ്ടെടുത്തു

കൊലയ്ക്ക് ഉപയോഗിച്ച എല്ലാ ആയുധങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളായ മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+