കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മയില്‍ നിന്ന് ലഭിച്ച ആ സ്‌നേഹം ഞാന്‍ പങ്കുവെയ്ക്കുന്നു'; സോണിയ ഗാന്ധിയെ കെട്ടിപ്പിടിച്ച് രാഹുല്‍

Google Oneindia Malayalam News

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ജോഡോ യാത്രയിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുമുണ്ട്. ഇന്ന് ഡൽഹിയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ മാതാവ് സോണിയാ ഗാന്ധിക്കൊപ്പം പങ്കെടുത്തപ്പോൾ ഒരു വികാരഭരിതമായ ചിത്രം രാഹുൽ ഗാന്ധി പങ്കതുവെച്ചിരുന്നു.

100 ദിവസം പിന്നിട്ട യാത്ര സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. യാത്രയിൽ രാഹുലിന്റെ മുഴുവവൻ സമയ സാന്നിധ്യം തന്നെയാണ് പ്രത്യേകത. വളരെ ആവേശത്തിലാണ് രാഹുൽ യാത്രയിൽ പങ്കെടുക്കുന്നത്. സോണിയ ​ഗാന്ധി നേരത്തെ കർണാടയിൽ യാത്ര എത്തിയപ്പോൾ പങ്കെടുത്തിരുന്നു, അപ്പോഴും രാഹുൽ അമ്മയോട് കാണിച്ച കരുതലും സ്നേഹവും ഒക്കെ ചർച്ച ആയിരുന്നു...

rahul

ഇപ്പോൾ രാഹുൽ പങ്കുവെച്ച ചിത്രം സോഷ്യൽമീഡിയ ആഘോഷമാക്കിക്കഴിഞ്ഞു... തന്റെ അമ്മയിൽ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹമാണ് രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു,..

രാഹുല് ഗാന്ധി നയിക്കുന്ന കാല് നട ജാഥ ഇന്ന് രാവിലെ ഡല് ഹിയിലെത്തിയപ്പോള് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ജയറാം രമേഷ്, പവൻ ഖേര, രൺദീപ് സുർജേവാല, ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി സെൽജ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം രാജ്യതലസ്ഥാനത്ത് നടക്കുന്നുണ്ടായിരുന്നു. സോണിയ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും കാൽനട മാർച്ചിൽ പങ്കെടുത്തു.

ഫരീദാബാദിൽ നിന്ന് ഡൽഹിയിലെത്തിയ യാത്ര ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയും മറ്റ് പാർട്ടി നേതാക്കളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ചെങ്കോട്ടയിലേക്ക് നീങ്ങുന്നതിന് മുമ്പ് ആശ്രമത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂർ ഇടവേള എടുക്കും, അവിടെ മെഗാ മാർച്ച് അവസാനിക്കും. ഭാരത് ജോഡോ യാത്ര വർഷാവസാന ഇടവേളയ്ക്കായി ഒമ്പത് ദിവസത്തേക്ക് താൽക്കാലികമായി നിർത്തി ജനുവരി 3 ന് ഡൽഹിയിൽ നിന്ന് പുനരാരംഭിക്കും.

കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടുത്തിടെ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. "ഈ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത്, കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ, ദേശീയ താൽപ്പര്യം കണക്കിലെടുത്ത് 'ഭാരത് ജോഡോ യാത്ര' താൽക്കാലികമായി നിർത്തിവയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," എന്നായിരുന്നു കത്തിൽ പറഞ്ഞത്.

English summary
A cute photo of Rahul Gandhi with his mother Sonia Gandhi is going viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X