കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതക ദോഷം തീര്‍ക്കാന്‍ 13 വയസുകാരിയായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക

Google Oneindia Malayalam News

ജലന്ധര്‍: 13 വയസുകാരനായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജാതകത്തിലെ ദോഷം മാറുന്നതിന് വേണ്ടിയാണ് അധ്യാപിക തന്‍റെ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചത്. ജലന്ധറിലെ ബസ്തി ബാവ ഖേൽ എന്ന ഗ്രാമത്തിലാണ് അപൂര്‍വ വിവാഹം നടന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജാതക ദോഷം കാരണം അധ്യാപികയുടെ വിവാഹം നടക്കില്ലെന്ന് ജോത്സ്യന്‍ പറയുകയായിരുന്നു. ഇതിനുള്ള പരിഹാര മാര്‍ഗ്ഗം എന്ന നിലയിലാണ് വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കാന്‍ ജ്യോത്യന്‍ നിര്‍ദേശിച്ചത്.

ട്യൂഷൻ അധ്യാപികയായ വധുവിന്റെ വിദ്യാർത്ഥിയാണ് 13 കാരൻ. പഠനത്തിനായി കുട്ടിയെ ഒരാഴ്ച തന്‍റെ വീട്ടില്‍ നിര്‍ത്തണമെന്ന് അധ്യാപിക വീട്ടൂകാരോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് കുട്ടി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിവാഹത്തിന്‍റെ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. നടന്ന സംഭവങ്ങള്‍ കുട്ടി വീട്ടുകാരോട് പറയുകായിരുന്നു. ഉടന്‍ തന്നെ കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

marriage

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

ജോത്സ്യനും അധ്യാപികയും ബന്ധുക്കളും ബലം പ്രയോഗിച്ച് കുട്ടിയെക്കൊണ്ട് ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയാണെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ഹൽദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. ആചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞതോടെ വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിക്കുകയായിരുന്നു. ജാതക ദോഷം തീര്‍ക്കാനായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടന്ന് വരാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
Twenty 20 | Sabu M Jacob Interview | ഭരണഘടനയെ അട്ടിമറിക്കാനോ ട്വൻറി 20 ? | Part 2 | Oneindia

English summary
A teacher marries a 13-year-old student to cure a horoscope problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X